Chapter Title : ലക്ഷ്മി 6 [Maathu]
ഇരിക്കവേയാണ് മാമിയുടെ ഫോണ് വിളിക്കിടെ ഒരു ആശയം വന്നത്. ക്രിസ്മസ് ഒക്കെ വരുവല്ലേ.. ലക്ഷ്മിക്ക് ഒരു രണ്ട് ആഴ്ച ലീവ് ആണെന്ന്. അതു കൊണ്ട് അവളെ അങ്ങട്ട് കൊണ്ടുപോയിക്കൂടെ എന്ന്. പിന്നെ അതിന്റെ കാര്യങ്ങൾ റെഡി ആക്കുന്ന തിരക്കിലായിരുന്നു.ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. മാമനും മാമിയും അവളെ എയർപോർട്ടിൽ കൊണ്ട് വിടാം എന്നൊക്കെ തീരുമാനിച്ചു.
അങ്ങനെ ഇന്നാണ് അവള് ഹൈദരാബാദിൽ ലാൻഡ് ചെയ്യുന്നത്. സമയം ഇപ്പൊ 11.20...
11.30ക്കാണ് ഫ്ലൈറ്റ് ലാൻഡിംഗ്. റീൽസിൽ കാണുന്ന മാതിരി ഒരു ബൊക്ക ഒക്കെ വാങ്ങണം എന്നുണ്ടായിരുന്നു. പക്ഷെ അതിത്തിരി ഓവറല്ലെ കിച്ചൂട്ട എന്നുള്ള മനസ്സിന്റെ ഒരൊറ്റ ഡയലോഗിൽ ആ ശ്രമം അവിടെ ഉപേക്ഷിച്ചു.
പിന്നെയും അവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.പത്ത് ഇരുപത് മിനുട്ട് കഴിഞ്ഞപ്പോ അതാ ഒരാള് ട്രോളിയും ഉരുട്ടി ചുറ്റുപാടും വീക്ഷിച്ചു വരുന്നു. ഒരു ജീനും ഹൂടിയും ആണ് വേഷം. അവസാനം എന്റെ നേരെ കണ്ണുകൾ എത്തിയപ്പോ ആ കണ്ണുകൾ ഒന്ന് വിടർന്നു. പിന്നെ ആ നടത്തത്തിന് വേഗതയും കൂടി.
എന്റെ നേർക്ക് ചാടുകയായിരുന്നു. എന്നിട്ട് കഴുത്തിൽ മുഖം പൂയ്തി. കാലുകൾ കൊണ്ട് ലോക്കും ഇട്ടു.കുറച്ച് സമയം ഞാനും അവളെ കെട്ടിപിടിച്ചു നിന്നു. അവള് പിന്നോക്കം മാറാത്തത് കൊണ്ട് ചെറുതായി അവളെ ചന്തിക്കൊന്ന് തട്ടിയിട്ട് കാതോരം മൊഴിഞ്ഞു
"ലക്ഷ്മി കുട്ടീ... നീ ഇറങ്ങിയേ... നാട്ടിൽ ഇരുന്ന് തടിച്ചെന്ന് തോന്നുന്നു "
'മ്മ് മ്മ്.. ഞാൻ മാറത്തില്ല '
"ഞാൻ കാര്യത്തിൽ പറയാ... ഇങ്ങനെ ഇരുന്നാ എന്റെ നടു ഒടിഞ്ഞു വീഴും "
അത് കേട്ടപ്പോ പെണ്ണ് സാവധാനം നിലത്തിറങ്ങി.
ഒന്ന് സ്നേഹിക്കാന്ന് വച്ചപ്പോ മുരടൻ എന്ന് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ചുണ്ട് കോട്ടുന്നുണ്ട്. ഇതൊക്കെ കാണുമ്പോ എനിക്ക് ചിരിയാണ് വരുന്നത്
"വാ.."ഞാൻ അവള് കൊണ്ടെന്ന ബാഗും പുറത്തോട്ട് ട്രോളിയും ഉരുട്ടി മാറുകയ്യിൽ അവളുടെ മിനുസമാർന്ന വിരലുകൾ കുടുക്കി ടാക്സി കയറാൻ നടന്നു.
അധികം ഒന്നും നടക്കേണ്ടി വന്നില്ല. പുറത്ത് തന്നെ ധാരാളം ടാക്സി ഉണ്ടായിരുന്നു. ട്രോളി ഡിക്കിയിൽ വച്ച് അടച്ചു പുറകിലെ സീറ്റിൽ ഇരുന്നു. വീണ്ടും അവളെ വിരലുകളെ പൊതിഞ്ഞു.
💬 Comments
View all comments