0%

Chapter Title : ലക്ഷ്മി 7 [Maathu]

Author : Kambikathakal Read All Parts 1.1K

മട്ടനിരിക്കുന്ന പത്രവും എടുത്ത് ടേബിളിന് നേരെ നടന്നു.. പിറകിലായിട് ചോറുമായി റമീസീക്കയും...

"കിച്ചു.... നീ ഇരിക്ക് " ടേബിളിൽ പത്രം കൊണ്ട് വച്ചു നിവർന്നു നിന്ന എന്നെ നോക്കി റമീസീക്ക പറഞ്ഞു.. അത്‌ കേൾക്കാൻ നിന്ന പോലെ ഞാനും ഇരുന്നു... റംസീനത്തയും ലക്ഷ്മിയും ആൾറെഡി ടേബിളിന് മുന്നിൽ സന്നിഹിതരായിട്ടുണ്ടായിരുന്നു.

ആദിത്യ മര്യാദയെന്നോണം ഞങ്ങൾക്ക് എല്ലാവർക്കും റമീസീക്ക വിളമ്പി തന്നു.. ശേഷം പുള്ളിയും ഇരുന്നു..ഞാൻ അപ്പോൾ തന്നെ കുറച്ചു സെൽഫിയെടുത്തു... വെറുതെ.... മാമിക്ക് അയച്ചു കൊടുക്കാലോ...

അപ്പൊ ഇനി ഫുഡ്‌ അടി തുടങ്ങാണ്... ആദ്യം തന്നെ തൈര് അതിലുള്ള സവാളയും കൂട്ടി പിടിച് ചോറിന് മീതെക്ക് വച്ചു.. കൂടെ അരികത്തായി ഇരിക്കുന്ന നാരങ്ങയെ എടുത്ത് ചോറിന് മീതെക്ക് ഞെക്കി... ശേഷമത് മാറ്റി വച്ചു... ചമ്മന്തിയിൽ നിന്ന് ഒരു നുള്ളെടുത്ത് അതും കൂടെ വച്ചു... ഇനിയാണ് രാജാവിന്റെ വരവ്...മസാലയിൽ കുളിച്ചു നിൽക്കുന്ന മട്ടനെ അതുപോലെ തന്നെയെടുത്ത് ചോറിന്റെ അരികത്തു വച്ചു.... എന്നിട്ട് എല്ലാമോന്ന് കൂട്ടി പിടിച്ച് വായിലേക്ക് വച്ചു.... ശേഷം........ഞ്ഞം.....ഞ്ഞം...... ഞ്ഞം എന്നപോലെ സാവധാനം ചവച്ചിറക്കി.... പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി എന്നോ... അല്ലെങ്കിൽ അസാധ്യ ഫീൽ എന്നൊക്കെ ആ നേരത്തെ കഴിപ്പിനെ വിശേഷിപ്പിക്കാം...... കണ്ണു തുറന്നു ലക്ഷ്മിയെ നോക്കിയപ്പോ അവളും ഞ്ഞം ഞ്ഞം ഞ്ഞം കഴിക്കിണ്ട്....

"നല്ല ടേസ്റ്റ് ഉണ്ടുട്ടോ " ലക്ഷ്മി റംസീനത്തയോടായി പറഞ്ഞു..

'ഹിഹി... ഞാനല്ല അതിന് ഉണ്ടാക്കിയത്.... ഇക്കയാണ് ' റംസീനത്ത ചിരിച്ചോണ്ട് ആ പ്രശംസ തള്ളി കളഞ്ഞു.

"ഹേ... ചേട്ടനാണോ ഇത്‌ ഉണ്ടാക്കിയത് " ലക്ഷ്മി വിശ്വാസം വരാതെ നോക്കി

'അതെ ' അതിന്

💬 Comments

View all comments