Chapter Title : ലക്ഷ്മി 7 [Maathu]
നിന്നു...
"കിച്ചൂന് ഇവിടെ നിർത്തി.... നാട്ടില് വന്നൂടെ "
'അതെന്താ... ഇപ്പൊ അങ്ങനെ '
"എന്തോ... കിച്ചു ഇവിടെയും ഞാൻ നാട്ടിലുമായിട്ടിരിക്കുമ്പോ... ഒരു വല്ലായ്മ "
'ഹ ഹാ ഹ....ദാറ്റ്സ് മീൻസ് യു മിസ്സ് മീ ' ഞാനത് കേട്ട് ചിരിച്ചു.
"ആ... ഞാൻ എന്നും മിസ്സ് ചെയ്യാറുണ്ട് ... കിച്ചൂനെ... ച്ചും " അതും പറഞ്ഞു ഒന്ന് ഉയർന്ന് അവളെന്റെ കവിളിൽ ചുംബിച്ചു...
'എനിക്കും മടുത്തു ഇവിടെ... കുറച്ചു കഴിഞ്ഞിട്ട് ഞാൻ നാട്ടിലേക്ക് തന്നെ വരും ' അവളെ തഴുകി കൊണ്ട് ഞാൻ പറഞ്ഞു... ഫോൺ വിളക്കുമ്പോളൊന്നും അവള് ഈ വക കാര്യങ്ങൾ പറയാറില്ല.., ചോറുണ്ടോ.... പണിക്ക് പോയോ.... ഉറങ്ങണോ.... അങ്ങനെ പലതും.... അമ്മയും ഇങ്ങനെ ഒക്കെ തന്നെയായിരുന്നു.... ഡിപ്ലോമക്ക് തമിഴ് നാട്ടിൽ പഠിക്കുന്ന നേരത്ത് വിളിക്കുമ്പോ ചോറുണ്ടോ..... പഠിച്ചു കഴിഞ്ഞോ... എക്സാം എന്നാ...ദിവസവും ഇത് തന്നെ ചോദിക്കുന്നത് കൊണ്ട് രണ്ട് മൂന്നു ദിവസം ഇടവിട്ടായിരിക്കും ഞാൻ വിളിക്കാ....പക്ഷെ ലീവിന് നാട്ടിലെത്തിയ തുടങ്ങും...നീ എന്താ വിളിക്കാഞ്ഞേ.... ഞാൻ എത്ര നേരം നോക്കിയിരിക്കയിരിക്കും എന്നറിയോ... അല്ലേലും നിനക്ക് ഇപ്പൊ എന്നോട് സംസാരിക്കാൻ താല്പര്യമില്ല എന്നൊക്ക പറഞ് എന്നെ പീച്ചാനും മാന്താനും തുടങ്ങും.... അതൊക്കെ ഓർക്കുമ്പോ മനസ്സിൽ മഞ്ഞു പെയ്യുന്ന സുഖമാണ്... ഇടക്ക് അമ്മയുടെ ഓർമ്മകൾ മനസ്സിലേക്ക് വരുമ്പോ... അമ്മയുടെയും ഫോൺ കാൾ ഞാൻ കേൾക്കും....കൂടെ തമ്മിൽ എടുത്ത വീഡിയോസും... കാണുമ്പോ കണ്ണീന്ന് വെള്ളം കുടു കൂടെ പുറത്തേക്ക് ഒഴുകും... അമ്മയെ പോലെ അമ്മ മാത്രമേ ഉണ്ടാകൂ... കവിളിൽ തണുത്ത എന്തോ പതിച്ചപ്പോ ഓർമകളിൽ നിന്നും ഉണർന്നു... വിരലുകൾ
💬 Comments
View all comments