Chapter Title : ലക്ഷ്മി 7 [Maathu]
കൊണ്ട് തുടച്ചപ്പോ വെള്ളമാണ്.... അതിന് ഞാൻ കരഞ്ഞില്ലല്ലോ.. അത് ചിന്തിച്ചോണ്ടിരിക്കുമ്പോ ദാണ്ടേ വെള്ള തുള്ളികൾ ഒന്നിന് പിറകെ ഒന്നായി മുഖത്ത് പതിച്ചോണ്ടിരുന്നു.... മഴയാണ് എന്ന് അറിഞ്ഞപ്പോ അവളെ കയ്യിൽ പിടിച് "ഓടിക്കോ..... മഴ വരുന്നു" എന്നും പറഞ്ഞു അവളെ കയ്യും പിടിച്ചു ഫ്ലാറ്റിന് നേരെ ഓടി...
'പതുക്കെ പോടാ തെണ്ടി.... എനിക്ക് ഓടാൻ പറ്റുന്നില്ല ' ഇങ്ങനെ പറയുന്നുണ്ടേലും ഞാനത് കാര്യമാക്കാതെ ഓടി..
ഓട്ടം അവസാനിച്ചത് ലിഫ്റ്റിന് മുന്നിലാണ്...ഞങ്ങളെ കണ്ടിട്ടാണെന്ന് തോന്നുന്നു അതിനുള്ളിലുണ്ടായിരുന്നവർ അടക്കാൻ തുടങ്ങിയ വാതിലിന് കുറുകെ കൈ വച്ചു തടഞ്ഞു... അത് കണ്ടപ്പോ ഞങ്ങളും കുറച്ച് വേഗത്തിൽ നടന്നു അതിലേക്ക് കയറി... നന്ദിയെന്നോണം അവരോട് ഒന്ന് പുഞ്ചിരിച്ചു... അവള് അടുത്ത് നിന്നുകൊണ്ട് കിതക്കുന്നുണ്ട്...ചെറുതായിട്ട് ഞാനും ഇറങ്ങേണ്ട ഫ്ലോർ എത്തിയപ്പോ ഞങ്ങള് ഇറങ്ങി... ബാക്കി അതിലുള്ളവരെയും വഹിച്ചു ആ യന്ത്രം മുകളിലേക്ക് കയറി പോയി.... വാതിലിന്റെ മുൻപിലെത്തി പോക്കറ്റിൽ നിന്നും ചാവിയെടുത്ത് അവളെ കയ്യിലേക്ക് വച്ചു കൊടുത്തു... ഓപ്പോസിറ്റ് നോക്കിയപ്പോ മുറിയിൽ നിന്ന് വെളിച്ചം കാണുന്നുണ്ട്... സുജിൻ ചേട്ടനും ഭാര്യയും എത്തിയെന്ന് തോന്നുന്നു.....
അവളതിനോടകം വാതിലും തുറന്നു അകത്തേക്ക് കയറി... ഉള്ളിലേക്ക് കയറി വാതിൽ ലോക്ക് ചെയ്ത് കാലിലെ ചെരുപ്പും അഴിച്ചു വച്ച് തിരിഞ്ഞപ്പോ കാണുന്നത് നേരെ വരുന്ന മുണ്ടാണ്... അവള് വേറൊന്ന് കൊണ്ട് തല തൂവർത്തി കൊണ്ടിരിക്കാണ്...
"തുടച്ചേക്ക്.... പനി പിടിക്കണ്ട "
അവളതും പറഞ്ഞു മുറിയിലേക്ക് തിരികെ പോയി... പിന്നിലായി ഞാനും തലതുവർത്തി കൊണ്ട് നടന്നു....
കണ്ണാടിയിൽ നോക്കി തല തൂവാർത്താണ്... കക്ഷി... കൂടെ മൂളിപ്പാട്ടും... ഞാനതൊക്കെ നോക്കി ബെഡിലിരുന്നു.... എന്നെയൊന്ന് നോക്കിയിട്ട്
💬 Comments
View all comments