Chapter Title : ലക്ഷ്മി 7 [Maathu]
സർപ്രൈസ് ആണ് "
ഫ്ലാറ്റിന്റെ മുൻപിൽ വണ്ടി നിറുത്തി അതിൽ നിന്ന് ഇറങ്ങുമ്പോൾ ഇക്ക ഒരു പ്രാവശ്യം കൂടെ ഓർമിപ്പിച്ചു. ഫുഡ് കഴിക്കാൻ വരാൻ.
അതിന് തലയും കുലുക്കി ഫ്ലാറ്റിലേക്ക് നടന്നു.
ബെല്ലടിച്ചു കുറച്ചു കഴിഞ്ഞപ്പോ ആ ഡോര് എന്റെ മുൻപിൽ മലർക്കേ തുറന്നു. എന്റെ ഹൂടിയും ഒരു ട്രാക്ക് ട്രൗസറും ആണ് വേഷം. ഇവള് വേറെ ഡ്രസ്സ് ഒന്നും കൊണ്ടുവന്നില്ല ആവോ. കുളിച്ചിട്ട് തലയിൽ ടർക്കി ചുറ്റി നിക്കാണ്. പനിയൊന്നും പിടിക്കാതിരുന്നാ മതിയായിരുന്നു. ആദ്യം തന്നെ പോയി ലക്ഷ്മിയെ കെട്ടിപിടിച്ചു പിടിച്ചു. ഇനി അതിന്റെ ഒരു കുറവ് വേണ്ട.
"ഇപ്പോഴാ കുളിക്കിനെ " ലക്ഷ്മിയെ പുണരുമ്പോ സോപ്പ്പിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി... ഇവള് സോപ്പ് തീർത്തോ എന്തോ..
'ആ... വേറെ പണി ഒന്നും ഇല്ലല്ലോ '
"കുറച്ചു നേരം കൂടെ കാത്തിരുന്നേൽ ഒരുമിച്ച് കുളിക്കാർന്നു "
'അയ്യടാ ചെക്കന്റെ പൂതി..... മതി മതി വിട്ടേ.. ആകെ മുഷിഞ്ഞിരിക്കാ ..... പോയി കുളിച്ചേ ' എന്നെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു
"ഇപ്പൊ അങ്ങനെ ആയോ.. രാവിലെ ഇതൊന്നും ആയിരുന്നില്ലല്ലോ "
'ഹോ..... നീ ആദ്യം പോയി കുളിച്ചിട്ട് വന്നേ... എന്നിട്ട് സംസാരിക്ക '
പിന്നെ ഒരു സംസാരത്തിന് നിന്നില്ല. അവളുടെ തലയിൽ കെട്ടിയ ടർക്കിയും എടുത്ത് ബാത്റൂമിലേക്ക് നടന്നു. നല്ലയൊരു കുളിയും പാസാക്കി ഇറങ്ങി. അലക്കാനുള്ളത് മെഷീനിലേക്ക് ഇട്ടു. ഓട്ടോമാറ്റിക് ആയത് കൊണ്ട് സുഖമാണ്. ഇനി കുറച്ചു സമയം കഴിഞ്ഞ് വന്ന് അയയിൽ ഇട്ടാൽ മതി.
"കിച്ചു...." ദാണ്ടേ വിളി വരുന്നു
"ആ ദാ വരുന്നു " പോയി നോക്കിയപ്പോ അതാ രണ്ട് ഗ്ലാസും പിടിച്ചോണ്ട് വരുന്നു. ഒന്ന് എനിക്ക് നേരെ നീട്ടി. സോഫയിലിരുന്നു ഒരു സിപ്പെടുത്തപ്പോഴാണ് മനസ്സിലായത് ചായ അല്ല ബൂസ്റ്റ് ആണെന്ന്.
"ലച്ചു ബൂസ്റ്റ് ഒക്കെയാണോ നാട്ടിന്ന് കൊണ്ടുവന്നെ "
" അമ്മക്ക് ഒരേ നിർബന്ധം.... നീ ഇവിടെ പണി എടുക്കല്ലേ... ആരോഗ്യം ഒക്കെ ശ്രെദ്ധിക്കേണ്ടേ എന്ന്... അതോണ്ട് കൊണ്ടുവന്നതാ....... " കയ്യിലൊരു കപ്പ ചിപ്സിന്റെ പാക്കേറ്റും പിടിച്ചോണ്ട് വരുമ്പോ പറഞ്ഞു .
💬 Comments
View all comments