Chapter Title : ലക്ഷ്മി 8 [Maathu]
ന്നാ പോട്ടെ ശെരി "
'ആ..... വിളിക്കാൻ മറക്കല്ലേ '
"ആ "
ലക്ഷ്മി യങ്ങനെ ആ ബാഗും തോളിലിട്ട് എന്റെ കണ്ണിൽ നിന്നും മറഞ്ഞു പോയി..
കുറച്ചു നേരം കൂടെ ഞാനവിടെ ചുറ്റി പറ്റി നിന്നു. ഒടുക്കം അവളുടെ ഫ്ലൈറ്റ് എടുക്കേണ്ട ടൈം ആയപ്പോ ഒരു ദീർഘ നിശ്വാസവും വിട്ട് പറന്നകലുന്ന ഫ്ലൈറ്റിനെ കുറച്ചു നേരം നോക്കി നിന്നു.. അവസാനമത് മേഖങ്ങൾക്കിടയിലേക്ക് മറഞ്ഞു.
ഇനി ഞാനിവിടെ ആർകെട്ടിക്കാനാ നിൽകുന്നെ... പുറത്തിറങ്ങി ഒരു ടാക്സിയും പിടിച് നേരെ ഫ്ലാറ്റിലേക്ക് തന്നെ തിരിച്ചു പോയി.
ആകെ മൊത്തം ഒരു ശൂന്യത... അലമാര തുറന്നപ്പോ അതില് മുഴുവൻ ലക്ഷ്മിയുടെ ഗന്ധമായിരുന്നു.. എങ്ങനെ ഇല്ലാണ്ടിരിക്കും.. എന്റെ ഏകദെശം എല്ലാ ഡ്രെസ്സും അവളിട്ടിട്ടുണ്ട്.
അതിൽ നിന്നും ഒരു ബോക്സിറെടുത്തിട്ട് ഹാളിൽ പോയി ടീവി കണ്ടോണ്ടിരുന്നു.. അവള് അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.... അതോണ്ട് ഇങ്ങനെ ടീവിടെ മുന്നിലിരുന്നു... പക്ഷെ അതിനിടക്ക് ഉറങ്ങി പോയത് വേറെ കാര്യം.... ഫോണിന്റെ റിങ് ടൂൺ കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണരുന്നത്... നോക്കിയപ്പോ നാലര... ലക്ഷ്മിയാണ് വിളിക്കുന്നത്..
"ഹലോ "
'ആ.. എത്തിയോ '
"ആ.. എത്തി "
'മാമനെ കണ്ടോ '
"ആ ചേട്ടനെ കണ്ടു... വീട്ടിലേക്ക് പോയൊണ്ടിരിക്കാ "
'ആ... എന്നാ ശെരി... വെക്കട്ടെ '
"ആ വച്ചോ വച്ചോ... ഉറങ്ങിക്കോ ഞാൻ പകല് വിളിക്കാ "
'മ്മ് '
ചേച്ചിയുടെ ചെക്കപ്പിന് വരേണ്ട ആവശ്യമുള്ളത് കൊണ്ട് മാമനും മാമിയും രണ്ട് ദിവസം മാമിയുടെ വീട്ടിൽ നിന്നും വന്നിരുന്നു... അപ്പൊ പിന്നെ മാമനെ വിളിച്
💬 Comments
View all comments