0%

Chapter Title : ലക്ഷ്മി 9 [Maathu]

Author : Kambikathakal Read All Parts 1.2K

അവൻ എത്രത്തോളം എന്നെയും കണ്ണനെയും മിസ്സ് ചെയ്യുന്നുണ്ടെന്ന്... ഊർന്നു വീഴാറായ കണ്ണീർ തുള്ളികളെ തുടച്ചു മാറ്റി കൊടുത്തു നെറ്റിയിൽ ഒരു മുത്തം കൊടുത്തു..

"നിനക്കെന്താ കിച്ചു ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞാ... "

അവന്റെ തല മാറിലേക്ക് അമർത്തി കൊണ്ട് ചോദിച്ചു..

"എന്നാ ഈ നിമിഷം ഞാൻ നിന്റെ കൂടെ വരാ... നീ പറയാത്തത് കൊണ്ടല്ലേ നമ്മളിങ്ങനെ ജീവിക്കിണെ...അറ്റ് ലീസ്റ്റ് ആ പെണ്ണാരാന്നെങ്കിലും പറ "

'ഞാൻ പറയാ... കുറച്ചു ദിവസം കഴിഞ്ഞിട്ട്... നിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം '

മാറിൽ നിന്നും തലയുഴർത്തി എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

"അതെന്താ നിനക്ക് ഇപ്പൊ പറഞ്ഞാ "

'ഞാൻ പറഞ്ഞില്ലേ പറയാമെന്ന്.. ഇപ്പൊ എന്റെ മൈൻഡ് ആകെ തിരിഞ്ഞ് മറഞ്ഞു കിടക്കാണ് '

"പറയുമ്പോ ഈ ക്രൈം മുഴുവൻ ചെയ്തത് നീ ആകുവോ "

അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു ചോദിച്ചു

'ഞാനല്ല ചെയ്തത്... അത്‌ നിനക്ക് ഉറപ്പ് തരാ '

".. അങ്ങനെ ആയി വരരുതെന്നാണ് പറഞ്ഞത്..."

'മ്മ് '

"നീ എന്തിനാടാ ആ സൂപ്പർമാർക്കറ്റിന്റെ മുകളിൽ പോയി കൊതുക് കടിയും കൊണ്ട് ഉറങ്ങുന്നത്... വീട്ടിൽ കിടന്നുറങ്ങിയാ പോരെ "

'അതോ... അത്‌ ഞാൻ രാത്രിയായാൽ നിന്നെ കാണാനായി ഇറങ്ങും... ഇവിടെ ഗേറ്റിന്റെ അടുത്തെത്തിയ തിരിച് പോകും... പിന്നെ ചേച്ചീനെ വിളിച് ബുന്ധിമുട്ടിക്കണ്ടല്ലോന്ന് വിചാരിച് അവിടെ പോയി കിടക്കുന്നതാ '

"അതെന്താ ഇവിടെ ഗേറ്റിന്റെ അടുത്തെത്തിയ തിരിച് പോകുന്നെ.. ഇങ്ങോട്ട് കേറാൻ മേലെ "

'ആ ബെസ്റ്റ്.. ഞാൻ വിളിച്ചാ ഫോണെടുക്കില്ല.. മെസ്സേജ് കണ്ടാ തിരിച് റിപ്ലൈ

💬 Comments

View all comments