0%

Chapter Title : ലക്ഷ്മി 9 [Maathu]

Author : Kambikathakal Read All Parts 1.2K

അതിനുള്ളിൽ കടക്കും…മതിലിന്നാൽ ചുറ്റപ്പെട്ട ആ വീടിന് ചുറ്റും നടന്നു…എങ്ങനെയെങ്കിലും അതിനുള്ളിൽ കയറി നോക്കണമെന്ന്…ഇനി വല്ല അവിഹിതത്തിനാണവൻ വന്നെതെങ്കിൽ അവന്റെ സാമാനം മുറിച്ചിട്ടേ ലക്ഷ്മി പോകൂ…ചുറ്റും കറങ്ങി നടക്കുമ്പോയാണ് പിൻവശത്തുള്ള ആ ചെറിയ ഗേറ്റ് കാണുന്നത്…നോക്കിയപ്പോ കൊളുത്ത്‌ മാത്രമേ ഉള്ളു.. ദൈവം എന്റെ കൂടെയാണടാ കിച്ചു.. അല്ലെങ്കിൽ പിന്നെ നിന്നെ ഈ സമയത്ത് കാണാനും ഇവിടെ എത്താനും ഇങ്ങനെ ഒരു ഗേറ്റ് കണ്ണിലുടക്കാനും പറ്റത്തില്ലല്ലോ..

ശബ്ദമില്ലാതെ ഗേറ്റ് തുറന്ന് അതിനുള്ളിലേക്ക് കയറി…ശെടാ ഇനിയിപ്പോ വീടിനുള്ളിലേക്ക് എങ്ങനെ കയറും.. അല്ല ഞാനെന്തിനാ ഒളിഞ്ഞു നോട്ടക്കാരെ പോലെ ചിന്തിക്കുന്നേ…മുന്നിൽ പോയി വാതിൽ തുറന്നാ പോരെ…എന്നാ പിന്നെ മുന്പിലെ ഗേറ്റ് വഴി കയറിയാൽ പോരായിരുന്നോ…ശ്ശോ…

ആ വീടിന്റെ മുൻഭാഗത്തു വന്നു നിന്നു. മരത്തിൽ പണിത

ഡോർ ഒന്ന് ഉള്ളിലേക്ക് പതുക്കെ ഉന്തി മാറ്റി..ഒരു മെഴുകു തിരി മാത്രമേ ആ ഹാളിൽ ഉണ്ടായിരുന്നുള്ളു.. ആ മങ്ങിയ വെളിച്ചത്തിൽ

അകത്തേക്ക് നോക്കിയ ഞാൻ കണ്ടത്

ഒരു കറുത്ത ഹൂടിയിട്ട് എനിക്ക് പുറം തിരിഞ്ഞിരിക്കുന്ന കിച്ചുവിനെ..

ഇവനെന്താ നോക്കി നിൽകുന്നെന്ന് അറിയാൻ മുന്നിലേക്ക് നോക്കിയപ്പോ കണ്ടാ കാഴ്ച എന്റെ ഇതുവരെ സംഭരിച്ച ധൈര്യമെല്ലാം ചോർന്നു പോകുന്ന കാഴ്ചയായിരുന്നു….മനുഷ്യ മനസ്സുകളെ മരവിപ്പിക്കുന്ന കാഴ്ച…

അവന്റെ മുൻപിൽ പ്ലാസ്റ്റിക് ഷീറ്റിലായിട്ട് രക്തത്തിൽ കുളിച് കിടക്കുന്ന ഒരു മനുഷ്യൻ …തലയിലും നെഞ്ചിലും…അല്ല ശരീരമാസകലം രക്തം ഒലിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ…. വിരലുകളെല്ലാം ഒടിഞ്ഞു വികൃതമായിട്ടുണ്ട്……അയാളുടെ ചുണ്ടുകൾ തുന്നി കെട്ടിയിരുന്നു…ചെവികളതാ നിലത്തു ഷീറ്റിൽ കിടക്കുന്നു…ഭയാനകമായ കാഴ്ചാ…ഇത്…ഇത് ചെയ്തത് കി.. കിച്ചുവാണോ…

പുറകിലേക്ക് പതിയെ കാലെടുത്തു വച്ച് ഓടാൻ തുടങ്ങി…പക്ഷെ വെപ്രാളാ പെട്ടുകൊണ്ടുള്ള ഓടലിൽ

💬 Comments

View all comments