Chapter Title : ലക്ഷ്മി [Maathu]
കൊടുത്ത് അതും ഊതി കുടിച്ചോണ്ട് തന്റെ കുടുംബം ഇരിക്കുന്ന കാറിലേക് നോക്കുമ്പോൾ ആണ് നിയന്ത്രണം നഷ്ടപെട്ട ഒരു ചരക്ക് ലോറി നിമിഷങ്ങൾ കൊണ്ട് ആ brezza കാറിനെ ഇടിച് ആ കാറും ലോറിയും കൊക്കയിലേക്ക് വീഴുന്നത് അവൻ കാണുന്നത്. ആ ചെറുപ്പക്കാരന്റെ നെഞ്ചോന്നു കാളി. ഒന്ന് ശബ്ധിക്കാൻ പോലും പറ്റാതെ അവൻ മരവിച്ചു നിന്നു.ശേഷം പുറകിലക്ക് തലയും അടിച് ബോധം കെട്ട് വീണു.ശേഷം ആരെക്കോ അവനെ പൊക്കി കൊണ്ട് പോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
•••••••••••••••••••••••••••••••••••••••••••••••••
2021, മാർച്ച് 25
വൈകുനേരം 4.30, കോഴിക്കോട്, ഒരു ബുക്ക് സ്റ്റാൾ
'ചേട്ടാ ----=----- എന്ന ബുക്ക് ഉണ്ടോ '
"ഡാ ആ ----=---- സ്റ്റോക്ക് തീർന്നിട്ടില്ലല്ലോ "
നോക്കട്ടെ..... ആ ഉണ്ട് ചേട്ടാ "
"മോന്റെ പേരെന്താ "
'കാർത്തിക്'
"എന്താ ചെയ്യുന്നേ "
'ഹൈദരാബാദ്ലാണ് '
"അവിടെ എന്താ ചെയ്യുന്നേ...... ബിസിനെസ്സ് ആണോ "
'ആ...... ചേട്ടാ ബുക്ക് ഒന്ന് കിട്ടിയിരുന്നേൽ എനിക്ക് പോകാമായിരുന്നു '
കൂടുതൽ ചോദ്യങ്ങളിലേക്ക് പോവാതിരിക്കാൻ അവൻ പറഞ്ഞു
"ദാ തന്റെ ബുക്ക് "
അവൻ ബില്ലും പേ ചെയ്ത് ബുക്കും വാങ്ങി നിർത്തിയിട്ടിരുന്ന അവന്റെ ഹിമാലയം ബൈക്കിലും കയറി പോയി.
ഞാൻ കാർത്തിക്. 22 വയസ്സ്. നേരത്തെ പറഞ്ഞ പോലെ ഹൈദരാബാദ്ലാണ് പക്ഷെ ബിസിനസ് ഒന്നും അല്ലാട്ടോ... ഞാൻ അവിടത്തെ ഒരു കെമിക്കൽ ഇൻഡസ്ട്രീൽ ക്വാളിറ്റി മാനേജർ ആയിട്ട് വർക്ചെയ്യുകയാണ്. Chemical industrial ആയത് കൊണ്ട് തന്നെ ഒരു മാസം ജോലിയും 2 വീക്ക് ലീവും. അങ്ങനെ ലീവ് കിട്ടിയിട്ട് നാട്ടിലേക്ക് പോന്നതാണ്.
💬 Comments
View all comments