Chapter Title : ലക്ഷ്മി [Maathu]
മാമിയും എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ട് വന്നതായിരുന്നു. എനിക്ക് അതിൽ ഒട്ടും താല്പര്യം ഇല്ലായിരുന്നു. കാരണം അവരുടെ സ്വർഗത്തിൽ ഞാൻ ഒരു കാട്ടുറുമ്പകുമോ എന്നൊരുതോന്നൽ. പിന്നെ ഞാൻ കൂടുതലും ഹൈദരാബാദ് ആയത് കൊണ്ട് ആ ചിന്ത വിട്ടു.
വീട്ടിൽ കയറി ബെല്ലടിച്ചു. മാമി എനിക്ക് വാതിൽ തുറന്ന് വന്നു.വാതിൽ കട്ടിലിൽ നിന്ന് കയ്യ് കൊണ്ട് ഉള്ളിലേക്കുള്ള പ്രവേശനം തടഞ് എന്നെ ഒന്ന് നോക്കി പുച്ഛിച്ച ആക്ഷനും ഇട്ട്.
"എന്തെ ഇത്ര നേരത്തെ "
'നേരത്തെയോ..... സമയം 12.00 മണി ആയി.'
ഞാൻ ഒന്ന് കളിയാക്കികൊണ്ട് പറഞ്ഞു.
"എടാ ഞാൻ ഈ വയറും വച്ച് എത്ര നേരായി നിന്നെ കാത്തിരിക്കുന്നു എന്ന് അറിയോ... എന്നെ ഓർത്തെങ്കിലും ഒന്ന് നേരത്തും കാലത്തും ഒന്ന് വീട്ടിലേക്ക് വന്നൂടെ."
ദേഷ്യത്തോടെ പറഞ്ഞു. മാമി പ്രെഗ്നന്റ് ആണുട്ടോ.ഞാൻ അതിന് ഒന്ന് ചിരിച് കൊടുത്തു.
'"എന്ത് പറഞ്ഞാലും ഇങ്ങനെ ചിരിച്ച മതിയല്ലോ."
'സോറി '
മുഖം കുനിച് കൊച്ചു കുട്ടികളെ പോലെ ഞാൻ പറഞ്ഞു.
"മ്മ്.... വരവ് വച്ചിരിക്കുന്നു.നീ മേൽ കഴുകി വാ.. ഞാൻ ഫുഡ് എടുത്തു വെക്കാം.
'മാമൻ എന്തെ '
"ഏട്ടൻ കുട്ടികളെ കൂടെ കളിച് ഉറങ്ങി "
'മ്മ് '
ഞാൻ കോണിപടി കയറി എന്റെ റൂമിൽ കയറി ഫ്രഷ് ആയി തായെക്ക് പോയി. അപ്പോയെക്കും മാമി ഫുഡ് ഒക്കെ വിളമ്പിയിരുന്നു. ഫുഡ് കഴിച്ചിരിക്കുമ്പൾ എരിവ് കാരണം ഞാൻ കുറച്ചു വെള്ളം ചോദിച്ച്. മാമി അടുക്കളയിൽ പോയി എനിക്ക് വെള്ളം തന്നു. എന്നിട്ട് എന്റെ തലയിൽ തലോടി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞ്
💬 Comments
View all comments