Chapter Title : ലക്ഷ്മി [Maathu]
എന്നോട്
'ഡാ'
"മ്മ് "
'ഞായറാഴ്ച ഒരു കല്യാണം ഉണ്ട്. നീ വരണം '
"ഏഹ് ഞാൻ ഇല്ല നിങ്ങൾ പോയ മതി "
'പ്ലീസ് ഡാ അവർ എല്ലാവരോടും വരാൻ പറഞ്ഞിട്ടുണ്ട്. അതോണ്ടാ പ്ലീസ്.'
"എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ഞാൻ ഇല്ല"
'അല്ലേലും ഞാൻ പറഞ്ഞ എന്തേലും നീ കേൾക്കാറുണ്ടോ '
സ്വല്പം വിഷമത്തോടെ മാമി പറഞ്ഞപ്പോൾ പിന്നെ ഇല്ല എന്ന് പറയാൻ തോന്നിയില്ല.
"ശെരി ഞാൻ വരാം "
'സത്യം.......പിന്നെ വാക്ക് മാറരുത് കേട്ടോ '
എന്തോ നേടി എടുത്ത സന്തോഷം ഉണ്ട് മുഖത്ത്.
പിന്നെയും ഞങ്ങൾ പലതും പറഞ്ഞു, ഭക്ഷണവും കഴിച്ചു കഴിഞ്ഞ്, പ്ലേറ്റ് കഴുകി അടുക്കി വെക്കാൻ മാമിയെ സഹായിച്ചു. നേരെ റൂമിലേക്ക് പോയി. Ac ഓൺ ചെയ്ത് പുതപ്പും മൂടി കണ്ണടച്ച് കിടന്നു. എപ്പോഴോ ഉറങ്ങി
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നല്ല മഴയും ഇടിയും ഉള്ള ഒരു ദിവസം.
ഒരു ചുരത്തിന്റെ സൈഡിൽ ഉള്ള തട്ടുകടയിൽ
"മോനെ ചായ "
'ആ '
"യാത്ര കഴിഞ്ഞ് വരുകയാണോ "
'അതെ ചേട്ടാ '
"ഈ മഴക്ക് ഒരു അവസാനം ഇല്ലേ "
'അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞെ.. മഴ പെയ്യുന്നത് നല്ല കാര്യം അല്ലെ '
"നല്ല കാര്യം ഒക്കെ ആണ്. പക്ഷെ ഒരു ലിമിറ്റ് വേണ്ടേ...2 ദിവസമായി മഴ തുടങ്ങിയിട്ട്. എപ്പോളെങ്കിലും കുറച്ച് നേരം നില്കും. കറന്റ് പോയിട്ട് ഇത് വരെ വന്നിട്ടില്ല ."
'മ്മ് '
ഞാൻ നല്ല ചൂടുള്ള ചായ ആ തണുപത്ത് ഊതിക്കുടിച്ച് മഴയും കണ്ടു
💬 Comments
View all comments