Chapter Title : ലക്ഷ്മിയുടെ ജീവിതം [ഫോള്ളോവർ]
ദൂരം ഉണ്ടായതു കൊണ്ട് രാവിലെ തന്നെ ഞങ്ങൾ പോയി ഒരു വനപ്രദേശം ആയിരുന്നു നല്ല അടിപൊളി ഭംഗിയുള്ള സ്ഥലം കണ്ടു ഞാൻ ഞെട്ടിതരിച്ചു പോയിരുന്നു 10:15 ഓടെ ഞങ്ങൾ എത്തി അങ്ങനെ മിണ്ണുകെട്ടു കണ്ടും സദ്യ ഉണ്ടും ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി കാട് കാണാൻ പോകാം വൈകുന്നേരം തിരിച്ചു പോകാം
എന്തായാലും ഒരു ദിവസ വാടക കൊടുത്തതാണല്ലോ വണ്ടിക്കു എല്ലാവരും അതിനെ ശരി വച്ചു പക്ഷെ എന്റെ ഉള്ളിൽ ഭയമായിരുന്നു താമസിച്ചു വീട്ടിൽ ചെന്നാൽ അവരെന്റെ ചെവികടിക്കും.അങ്ങനെ ഞങ്ങൾ ടീച്ചറിന്റെ അനുവാദം വാങ്ങി കാടുകയറി വന്ന്യമൃഗം ഒന്നും ഇല്ലാത്തതാണ് എന്നുള്ള അറിവോടെയാണ് നടത്തം ചെറിയ അരുവിയും വെള്ളച്ചാട്ടവും എല്ലാവർക്കും ഒരു നല്ല മൂഡ് തന്നെ ഉണ്ടാക്കി
വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നോക്കി നിൽക്കുമ്പോൾ ആണ് ഷാജി എന്റെ മുൻപിൽ വന്നത് ഒരു നിമിഷം ഞാൻ ഷോക്കായി അവൻ വന്നിട്ട് എന്നോട് സംസാരിച്ചു തുടങ്ങി ഷാജി :- ലക്ഷ്മി എന്നെക്കുറിച്ചു അന്നെഷിച്ചു എന്നറിഞ്ഞു എന്താണ് കാര്യം
ഞാൻ :- വെറുതെ ഷാജി :- വെറുതെ ഒരാൾ അന്നെഷിക്കുമോ അതും വീട്ടിൽ ആരുണ്ട് വീടൊക്കെ കൊള്ളാമോ ഇതിന്താ കല്യാണ ആലോചന വല്ലതും ആണോ ? ഞാൻ ആകെ ചമ്മി പോയി ഞാൻ ചോദിച്ചു അവനോട് ഇതാരാണ് പറഞ്ഞത്
ഷാജി :- താൻ പേടിക്കണ്ട തന്റെ കൂട്ടുകാരി രേഷ്മ എന്നോട് തന്നെ ചോദിച്ചതാണ് ഞാൻ കാര്യം തിരക്കിയപ്പോൾ ആണ് പറഞ്ഞത് ഇയാൾ ആണ് അന്നെഷണത്തിനു ഉത്തരവ് ഇട്ടതെന്നു എന്താണ് പ്രണയം ആണോ ആണെങ്കിലും അല്ലെങ്കിലും എനിക്കിയാളെ ഒരുപാട് ഇഷ്ടമായി പേര് പോലെത്തന്നെ ലഷ്മിദേവി
ഇതെല്ലാം കേട്ടത്തോടെ എന്റെ ഫ്യൂസ് പോയി അവൾ രേഷ്മ ദ്രോഹി അവനെ കുറിച്ചറിയാൻ അവനോട് പോയി ചോദിച്ചേക്കുന്നു നാളെ സ്കൂളിൽ ചെല്ലട്ടെ കൊടുക്കുന്നുണ്ട് അവൾക്കിട്ട് ഞാൻ മനസ്സിൽ പറഞ്ഞു ഷാജി :- എന്താണ് ദേവി ഒന്നും പറഞ്ഞില്ല
ഞാൻ :- എന്റെ പേര് ലക്ഷ്മി എന്നാണ് ദേവി എന്നല്ല ഷാജി :- പക്ഷെ കണ്ടാൽ ദേവിന്നെ വിളിക്കാൻ തോന്നുള്ളു
ഞാൻ ഒന്നും പറയാതെ മറ്റുപെൺകുട്ടികളുടെ അടുത്തേക്ക് പോയി ഷാജി ആണ്പിള്ളേരുടെ അടുത്തേക്കും. കുറച്ചു കഴിഞ്ഞതോടെ ആൺകുട്ടികൾ ഉടുപ്പ് ഊരി പാന്റ്റോടെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി കൂടെ വസ്ത്രം മാറ്റാതെ തന്നെ പെൺകുട്ടികളും ഞാൻ മാത്രം പോയില്ല വസ്ത്രം ഉണങ്ങാതെ വീട്ടിൽ കയറിയാൽ അതോർത്തപ്പോൾ തന്നെ പേടിയായി പക്ഷെ ആദ്യമായി കണ്മുന്നിൽ വെള്ളച്ചാട്ടം
💬 Comments
View all comments