Chapter Title : ലക്ഷ്മിയുടെ മധുരം [Akrooz]
ഓടി കിതച്ച് ഇങ്ങോട്ട് വന്ന എന്നെ നി ചീത്ത പറയുന്നോ ടി പുല്ലേ......""
"ഓഹ്ഹ് എന്റെ പൊന്നു മോനെ.....കെസിവൈഎം കോളേജിലെ എല്ലാ പെൺകുട്ടികളുടെയും കാലനായ സിജോ കുട്ടാ....."
""ങേ!!!!!എന്താടി പുല്ലേ നി പറഞ്ഞേ......""
"സോറി ജോ കുട്ടാ അത് എന്റെ മുടി വായിൽ ആയപ്പോൾ പറഞ്ഞത് തെറ്റിപോയതാടാ..... മോനെ സിജോ,,ഈ കോളേജിലെ എല്ലാ പെൺകുട്ടികളുടെയും കാമുകനായ നിന്നോട് മനഃപൂർവം ചീത്ത പറഞ്ഞതല്ലടാ ഇവള്....പാവത്തിന്റെ അവസ്ഥ അങ്ങനെ ആയി പോയി അത് കൊണ്ട് നിന്നെ ചീത്ത പറഞ്ഞതാ അവള്....."
ഏറെ നേരമായി സ്മേരയുടെ ദുഃഖത്തിൽ പങ്കുചേർന്ന് ഇരിക്കുവായിരുന്നവരിൽ നിന്ന് മീര അവനോടായി അത് പറഞ്ഞപ്പോഴും അവന്റെ ശ്രെദ്ധ മുഴുവൻ സ്മേരയിൽ ആവുകയായിരുന്നു........
""എടി സ്മേരെ,,,, എന്താടി ഉണ്ടായത്?? വരാനിരിക്കുന്ന പാർട്ടിയുടെ പരിപാടികൾ എല്ലാം മാറ്റിവെച്ച?? നമ്മുടെ സഖാവിന് എന്തേലും പറ്റിയോ ടി...... നി നിന്റെ വെളുത്ത പല്ല് ഒന്ന് പുറത്ത് കാണിച് എന്തെങ്കിലും ഒന്ന് മിണ്ടെടി സാധനെ.....""
"നി അവളെ ഇട്ട് ഇങ്ങനെ കുലുക്കല്ലേ എന്റെ സിജോയെ,,,, കോളേജ് ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള ലേഡീസ് വെയറിൽ വെച്ചേക്കുന്ന ആ ലേഡി ഡമ്മിയെ പോലെയാ എന്റെ കൊച്ച്..... നി പിടിച്ചു ഇങ്ങനെ കുലുക്കിയാൽ കൈയ്പക്കായയുടെ തണ്ട് ഒടിയുന്ന പോലെ എന്റെ കൊച്ചിന്റെ കൈ ഒടിഞ് വീഴും......എന്താ സംഭവം എന്ന് ഞാൻ പറയാം...... എടാ ഫസ്റ്റ് ഇയറിൽ ചേർന്നപ്പോൾ പാർട്ടിയുടെ പരിപാടിക്ക് ഇവൾ ഡാൻസ് കളിചില്ലേ......ആ അത് കൊണ്ട് തന്നെ ഇപ്രാവ........... എ,,,എടി സ്മേരെ ദേ പോകുന്നു സഖാവ്.....നി ആ ചേച്ചിയെ ഇങ്ങോട്ട് വിളിക്ക് നമ്മുക്ക് കാര്യം ഇപ്പൊ തന്നെ പറയാം........"
💬 Comments
View all comments