Chapter Title : ലക്ഷ്മിയുടെ മധുരം [Akrooz]
കാര്യം പറഞ്ഞ് സമ്മതിപ്പിക്കാം...... അപ്പോൾ നാളെ തന്നെ ടീച്ചർ വന്നാൽ എല്ലാവരും പ്രാക്ടീസ് തുടങ്ങുവല്ലോ ഇല്ലേ......."
""പിന്നെ അല്ലാതെ,,,,പ്രോഗ്രാം അടിപൊളിയാക്കി തരും ഞങ്ങൾ.......""
സ്മേര അതും പറഞ്ഞ് നന്ദനയുടെ കൂടെ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് നടന്നപ്പോഴും അവളുടെ പിന്നാലെ ആയി നടക്കുവായിരുന്നു വീണയും മീരയും സിജോയും അഖിലും എല്ലാവരും........
"ടി സ്മേരെ.... എന്തായി പുന്നാര മോളെ നിന്റെ ഡാൻസ് ഒക്കെ.... നീ സ്റ്റേജിൽ കയറുമ്പോൾ നല്ലൊരു ഹെൽമെറ്റ് വാങ്ങിച്ചു വെച്ചോ ട്ടാ..... ഇല്ലേൽ നിന്റെ ഈ മുഖം മുട്ട കൊണ്ട് എറിഞ്ഞു കുളിപ്പിക്കും ഞങ്ങള്......"
""ടാ,,, ഒന്നു വിട്ട് പിടിക്ക് എന്റെ അരുണെ,,, മര്യാദക്ക് മക്കള് പോവാൻ നോക്ക്.... കഴിഞ്ഞ പ്രോഗ്രാമിന് മുട്ട എറിഞ്ഞതിന്റെ പിറ്റേന്ന് തന്നെ പോലിസ് സ്റ്റേഷനിൽ പോയി മുട്ടേൽ ഇരുന്നത് മറന്നിട്ടില്ലല്ലോ മക്കള്..... ഇപ്പൊ തല്ക്കാലം ചെല്ല് ട്ടോ......""
"ടി കോപ്പത്തികളെ നിങ്ങക്ക് ഉള്ളത് ഞാൻ വെച്ചിട്ടുണ്ട് ടി.....നിങ്ങള് ഈ നന്ദന ഉള്ളത് കൊണ്ടല്ലെടി ജാഡ കാണിച്ചു നടക്കുന്നെ ശെരിയാക്കി തരാടി നിങ്ങൾക്ക്......."
""എടി സ്മേരെ,,,ഇനി ഇവര് പുതിയ പ്രശ്നങ്ങൾ എങ്ങാനും ഉണ്ടാക്കോ ടി.....'"
"ഒരിക്കലും പ്രശ്നം ഉണ്ടാക്കില്ല നന്ദനെച്ചി,,,, ഈ അരുണിന് ഒരു പെങ്ങൾ ഉണ്ട് അവളും ഡാൻസ് പഠിക്കാൻ വരുന്നത് ടീച്ചറുടെ അടുത്തേക്ക് ആണ്,,,,അരുന്റെ അമ്മയും ടീച്ചറും നല്ല സുഹൃത്തുക്കളാണ്..... പോരാത്തതിന് അരുണിന് അവന്റെ അമ്മയെ നല്ല പേടിയുമാണ്.... അപ്പൊ ടീച്ചർ ആണ് ഡാൻസ് സെറ്റ് ചെയ്തത് എന്ന് അറിഞ്ഞാൽ അവൻ ഒരു കുഴപ്പവും ഉണ്ടാക്കില്ല......"
നാലഞ്ചു ദിവസം ആയിട്ട് അടിപ്പിച് ഈ മൂന്ന് മണി നേരത്ത് പെയ്യാറുള്ള മഴ
💬 Comments
View all comments