Chapter Title : ലക്ഷ്മിയുടെ മധുരം [Akrooz]
പതിവ് തെറ്റിക്കാതെ ഇരുട്ട് കുത്തി വരുന്ന കണ്ടപ്പോഴും തിടുക്കത്തിൽ തന്നെ എല്ലാവരും ചവിട്ടുപടികൾ ഇറങ്ങുവായിരുന്നു.....
"എടി തല കറങ്ങുന്ന പോലെ തോന്നുവാ,,, എല്ലാം റെഡിയായ സ്ഥിതിക്ക് എല്ലാവർക്കും കൂടി കാന്റീനിൽ പോയാലോ ചായ കുടിക്കാൻ......"
എല്ലാവരും നടന്ന് മുറ്റത്തേക്ക് എത്തിയതും മൂന്ന് നാല് നല്ല വലിപ്പമുള്ള മാവുകളുടെ അരികിൽ ഉള്ള അവരുടെ കോളേജ് കാന്റീൻ കണ്ടതും മീരയത് പറഞ്ഞപ്പോൾ എല്ലാവരും മീര പറഞ്ഞതിനോട് ശെരി വെച്ച് കാന്റീനിലേക്ക് നടന്നു തുടങ്ങി.......
"""""വേറെ എന്ത് പറഞ്ഞാലും ഇല്ലെങ്കിലും കടം മാത്രം പറയരുത്"""""
കാന്റീനിലേക്ക് കടക്കുന്നതിന്റെ ഫ്രണ്ടിലെ ചുമരിൽ എഴുതി വെച്ചിരിക്കുന്നതൊന്ന് വായിച് നന്ദന ഒഴികെ ബാക്കി എല്ലാവരും ഉള്ളിലേക്ക് കയറി ബെഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു......
"വന്നു വന്ന് ഇപ്പോൾ മോഹനേട്ടനോട് ഒരു ചായ പോലും പറയാൻ പറ്റാത്ത അവസ്ഥ ആയല്ലോ മോഹനേട്ടാ.......... ആ പുറത്ത് ഉള്ള ബോർഡ് ഒന്ന് മാറ്റിക്കൂടെ ചേട്ടായി....."
""ഹഹ അത് ഒരു ഭംഗിക്ക് എഴുതി വെച്ചതാ കൊച്ചേ,,, അത് വായിച്ചു നോക്കിയിട്ടും ഇവിടെ വരുന്നവർ കടം പറഞ്ഞിട്ട പോകുന്നത്......എന്തായാലും എഴുതിയതല്ലേ അപ്പൊ അത് അങ്ങനെ ഇരുന്നോട്ടെ എന്ന് കരുതി........ നിങ്ങൾക്ക് എന്താ പിള്ളേരെ ചായ അല്ലെ..........""
മോഹനേട്ടൻ ചോദിച്ചതിന് അവരവർ ഓരോരോ ചായയും പറഞ്ഞ് അങ്ങനെയിരുന്നു......
""അല്ലെടി സ്മേരെ,,,,ലക്ഷ്മി ടീച്ചർക്ക് ആകെ ഒരു സ്കൂട്ടർ അല്ലെ ഉള്ളത്.......റോഡിൽ നിന്ന് കോളേജിലേക്ക് കയറുന്ന മുറ്റം നിറയെ ആകെ ചെളികുളം ആയി കിടക്കുവാണ്...... ടീച്ചറോട് നാളെ മെല്ലെ സ്കൂട്ടർ ഓടിച്ചു വന്നാൽ........""
"ഓഹ്ഹ്ഹ്,,,,എന്റെ പൊന്നു മീരേ,,,,, നീ ഒന്ന് വായ അടച്ചു ഇരുന്നേടി പുല്ലേ........ ഈ പ്രോഗ്രാം
💬 Comments
View all comments