0%

Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 254.2K

തന്നോട് ആദ്യമേ പറഞ്ഞതല്ലേ അവിടെ ഒറ്റക്ക് നില്കുന്നതിന് പകരം എന്റെ അമ്മേടെ കൂടെ ചെന്ന് നിൽക്കാൻ താൻ അത് കേട്ടില്ല എനിക്കേതായാലും ജോലി കളഞ്ഞു 24 മണിക്കൂറും ഇയാളെ നോക്കി വീട്ടിലിരിക്കാൻ പറ്റില്ല ഇതിപ്പോ തല ചുറ്റി അവിടെ വല്ലതും ബോധം കേട്ട് വീണിരുന്നെങ്കി എന്തു ചെയ്തേനെ ഒറ്റ മനുഷ്യൻ അടുക്കാത്ത സ്ഥലമാണ്

ലക്ഷ്മി : അമ്മക് ഇപ്പോളും എന്നോട് ദേഷ്യമാണെന്ന് ഏട്ടന് അറിയില്ലേ. ഏട്ടന് ഇതുവരെ കുഞ്ഞി ഉണ്ടാവാത്തത് എന്റെ കുറ്റം കൊണ്ടാണെന്നാണ് അമ്മ ഇപ്പോഴും ധരിച്ചു വച്ചിരിക്കുന്നത്.

രാജീവ്‌ : ഇത് കൊണ്ടൊക്കെ തന്നെയാ തന്നെ വിളിക്കാത്തത് വെറുതെ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും

ലക്ഷ്മി : സോറി ഏട്ടാ ഞാൻ എന്റെ വിഷമം കൊണ്ട് പറഞ് പോയതാ

രാജീവ്‌ : തനിക്ക് മാത്രം ഉള്ളൂല്ലോ വിഷമം തനിക്ക് വേറെ ഒന്നും പറയാനില്ലെങ്കി ഞാൻ ഫോൺ കട്ട് ആകുവ

ലക്ഷ്മി : അയ്യോ ഏട്ടാ ഒരു കാര്യം കുടിയുണ്ട് ഞാൻ ഇളയമ്മയെ വിളിച്ചിരുന്നു രോഹിണിക്ക് ഒരു ബന്ധം ഒത്തു വന്നിട്ടുണ്ടെന്ന് അവരുടെ ഇപ്പോഴത്തെ അവസ്ഥയോക്കെ അറിയാലോ കുറച്ചു പണം കടമായി കൊടുക്കാൻ പറ്റുമോന്ന് ഏട്ടനോട് ചോദിക്കാൻ പറഞ്ഞു

രാജീവ്‌ (മനസ്സിൽ): ഇവറ്റകൾക്ക് ഒരു നാണവുമില്ലേ ചേച്ചിയുടെ മകളെ കെട്ടിയ പേരും പറഞ് എന്നോട് ക്യാഷ് ഇരക്കാൻ

രാജീവ്‌ : എടൊ അതിന് എന്റെ കയ്യിൽ എവിടുന്നാ ക്യാഷ് ഞാൻ ഇപ്പൊ ആകെ ടൈറ്റില അവരോട് വേറെ ഏതെങ്കിലും വഴി നോക്കാൻ പറയ്‌.

ലക്ഷ്മി : അതല്ല ഏട്ടാ എന്റെ സ്വർണം കുറച്ചു കാണണമല്ലോ കുറെയൊക്കെ വിറ്റും

💬 Comments

View all comments