0%

Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 254.5K

അവന് പറഞ്ഞത് കേൾക്കാത്ത മട്ടിൽ പോയി  സോഫയിൽ കിടന്നു)

രാജീവ്‌ കുളി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാണുന്നത് കിടന്ന് ഉറങ്ങുന്ന ലക്ഷ്മിയേയാണ് അവന് അടുക്കളയിലെ പാത്രങ്ങൾ എല്ലാം അരിച്ചു പെറുക്കി എന്നാൽ അതെല്ലാം കാലി ആയിരുന്നു അവന് നല്ല ദേഷ്യം കേറി അവൻ മറ്റൊന്നും പറയാതെ റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചോ തിരികെ വന്നു ബെഡ്‌റൂമിൽ പോയി കിടന്നുറങ്ങി ലക്ഷ്മി അന്ന് സോഫയിൽ തന്നെയാണ് ഉറങ്ങിയത്.

അടുത്ത ദിവസം

രാജീവ്‌ : എന്റെ കോഫി എവിടെ (ശബ്ദം ഉയർത്തി ചോദിച്ചു)

ലക്ഷ്മി അപ്പോളും ഒന്നും മിണ്ടാതെ കിടക്കുകയാണ്

രാജീവ്‌ : ചോദിച്ചത് കേട്ടില്ലേ

എന്തെങ്കിലും ചോദിച്ചാൽ മറുപടി പറഞ്ഞൂടെ? 😡

(പ്രതികരണം ഉണ്ടായില്ല രാജീവ്‌ മുരണ്ടുകൊണ്ട് ഓഫീസിലേക്ക് പോയി)

അവൾക്ക് മുന്നിൽ ഇനി എന്ത് എന്ന് അറിയില്ല അവളുടെ ശരീരവും മനസ്സും ഒരുപോലെ ക്ഷീണിച്ചിരുന്നു

അപ്പോളാണ് പുറത്ത് ഒരു വണ്ടിയുടെ ശബ്ദം ലക്ഷ്മി കേൾക്കുന്നത് ആ ശബ്ദം കേട്ടപ്പോൾ തന്നെ അവൾക് മനസ്സിലായി അത് റഫീഖിന്റെ വണ്ടിയുടേതാണ്. അവൾ കണ്ണീർ തുടച്ചു (കാളിങ് ബെൽ ശബ്ദം മുഴങ്ങി)അവൾ ഡോർ തുറന്നു

റഫീഖ് : ലക്ഷ്മി ഞാൻ എന്താ ഈ കാണുന്നത് ഇന്നലെ ഞാൻ കണ്ടാൽ ആളെ അല്ലല്ലോ ഇത്

ലക്ഷ്മി അപ്പോളും മൗനമായി നിന്നു റഫീഖിനെ നോക്കി അവന്റെ കയ്യിൽ ഒരു ഗിഫ്റ്റ് ബോക്സ്‌ ഉണ്ട്‌

റഫീഖ് : എനിക്ക് അകത്തേക്ക് വരാമോ?

ലക്ഷ്മി : വരൂ

(റഫീഖ് അകത്തേക്ക് കേറി )

റഫീഖ് : ലക്ഷ്മി എന്തിനാ ഇങ്ങനെ ഡെസ്പ് ആവുന്നേ അവൻ ലക്ഷ്മിയെ അർഹിക്കുന്നില്ല

💬 Comments

View all comments