0%

Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 254.2K

പെണ്ണിനായിരിക്കും രാജീവ് മുൻ‌തൂക്കം കൊടുക്കുക.

ലക്ഷ്മി ഫോൺ എടുത്തുകൊണ്ടു തന്റെ ഇളയമ്മയുടെ ഫോണിലേക്ക് വിളിച്ചു

ലക്ഷ്മി : ഹെലോ

ഇളയമ്മ : മോളേ ലക്ഷ്മി എത്ര നാളായി നീ ഇങ്ങോട് വിളിച്ചിട്ട് നിനക്ക് സുഖാണോ??

ലക്ഷ്മി : സുഖായിട്ടിരിക്കുന്നു ഇളയമ്മേ അവിടെ എല്ലാർക്കും സുഖല്ലേ രോഹിണിയും, വിദ്യയും എന്തെടുക്കുന്നു? (ഇളയമ്മയുടെ മക്കളും ലക്ഷ്മിയുടെ അനിയത്തിമാരുമാണ് അവർ)

ഇളയമ്മ : അവർക്കെല്ലാം സുഖാടീ നിനക്കൊന്ന് ഇടക്കെങ്കിലും രാജീവിനെയും കൂട്ടി ഇങ്ങോട്ക്ക് ഒക്കെ വന്നുടെ?

ലക്ഷ്മി : ആഗ്രഹമില്ലാഞ്ഞിട്ടല്ല അമ്മേ രാജീവേട്ടന് സമയം കിട്ടണ്ടേ ആൾക്ക്‌ എപ്പോളും തിരക്കാ ഇപ്പൊ തന്നെ ആൾ അമേരിക്കയിലേക്ക് പോയിരിക്കുവാണ് ബിസിനെസ്സ് ട്രിപ്പ്‌

ഇളയമ്മ : ആഹാ എന്നിട്ട് നീ കൂടെ പോയില്ല?

ലക്ഷ്മി : ഇല്ല എനിക്കതിനു എവിടെയാ പാസ്പോർട്ട്‌?

ഇളയമ്മ : ഇതൊക്കെ നിനക്ക് എടുത്ത് വെച്ചൂടെ പെണ്ണെ?

ലക്ഷ്മി : കേരളം വിട്ട് ആകെ കുടി തമിഴ്‌നാട്ടിൽ മാത്രം പോയിട്ടുള്ള എനിക്കെന്തിനാ പാസ്പോർട്ട്‌? ഇപ്പൊ തന്നെ ഒരു മൂന്നാർ തൃപ്പിന് വേണ്ടി കെഞ്ചൻ തുടങ്ങീട്ട് കാലം കുറെ ആയി ഇപ്പോ അമേരിക്കയുടെ ട്രിപ്പിന്റെ കാര്യവും പറഞ് വീണ്ടും അത് മുടക്കി

ഇളയമ്മ : അല്ല അപ്പോ നീ അവിടെ ഒറ്റക്കെ ഉള്ളോ ഇപ്പൊ

ലക്ഷ്മി : ഹ്മ്മ്

ഇളയമ്മ : എങ്കിൽ നിനക്ക് വേഗം ഇങ്ങോട്ടേക്ക് പോന്നാൽ പറയിരുന്നോ?

ലക്ഷ്മി : ഹേയ് അത് സാരില്ല ആൾ പറഞ്ഞതാ വേണമെങ്കിൽ ആളുടെ വീട്ടിൽ പോയി നിൽക്കാൻ എനിക്കിപ്പോ തത്കാലം ഇവിടെ തന്നെ നിന്നാൽ മതി പഴയ പോലെ പേടിയൊന്നും ഇല്ല

💬 Comments

View all comments