Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 4 [മൊഹമ്മദ് അൽത്താഫ്]
അകത്തേക്ക് കേറ് എന്താ ഇവിടെ തന്നെ നിന്ന് കളഞ്ഞേ 😃
( മരിയ സ്റ്റെപ് കേറി തുടങ്ങിയതും അവളെ തടഞ്ഞുകൊണ്ട് )
ലക്ഷ്മി : നിൽക്
നിങ്ങളാര? എന്ത് വേണം?
രാജീവ് : ലക്ഷ്മി ഇതെന്റെ കൂടെ ജോലി ചെയ്യുന്ന കുട്ടിയ പേര് മരിയ നമ്മടെ മെഡിളിലത്തെ ഫ്ലോറിൽ കുറച്ചു നാൾ റെന്റിൽ താമസിക്കാൻ വന്നതാ
ലക്ഷ്മി : അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ?
രാജീവ് (ലക്ഷ്മിയോട് താഴ്ന്ന സ്വരത്തിൽ) : നീ എന്താ ഇവളുടെ മുമ്പിൽ എന്നെ അപമാനിക്കാൻ ശ്രമിക്കുവാണോ?
(കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലക്ഷ്മി ചോദിച്ചു)
ലക്ഷ്മി : ഇവളുടെ കൂടെ നിങ്ങൾ അമേരിക്കയിൽ കെട്ടിമറിഞ്ഞത് പോരാഞ്ഞിട്ടാണോ ഇവളെ ഇപ്പോ വീട്ടിലേക്ക് വിളിച്ചു കൂടെ പൊറുപ്പിക്കുന്നത്?
( അവളത് പറഞ് തീർന്നതും തീരെ പ്രതീക്ഷിക്കാതെ അവളുടെ കവിളിൽ അടി വീണു ആ അടിയുടെ ആഘാതത്തിൽ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ അവൾക്ക് സമയം വേണ്ടി വന്നു)
രാജീവ് : ച്ചീ വായടക്കി മിണ്ടാതിരുന്നോ ഇത് എന്റെ വീടാണ് ഇവിടെ ഞാൻ വിചാരിക്കുന്നതേ നടക്കു ഞാൻ പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി കഴിയുമെങ്കിൽ മാത്രം ഇവിടെ നിൽക്കാം അല്ലെന്നുണ്ടെങ്കി ഇറങ്ങിക്കോണം ഈ നിമിഷം
(ലക്ഷ്മിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ആണപൊട്ടി ഒഴുകാൻ തുടങ്ങി)
രാജീവ് : മരിയ അകത്തേക്ക് വാ
തന്റെ ഭർത്താവ് ഇത്രയും തരാം താഴ്ന്നവനാണെന്ന് അവൾക്ക് അറിയില്ലായിരുന്നു ഇങ്ങനെ ഒരുത്തന്റെ കൂടെ 4 വർഷം ജീവിച്ചതിൽ അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി തന്റെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും അയാളുടെ കൂടെ
💬 Comments
View all comments