Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 4 [മൊഹമ്മദ് അൽത്താഫ്]
കടിച് തൂങ്ങി ജീവിക്കാൻ അവൾ തീരുമാനിച്ച ദിവസത്തെ അവൾ ശപിച്ചു..
രാജീവ് : എടൊ ചെയ്തത് കുറച്ചു കൂടി പോയോ?
മരിയ : ഏയ് ഇതാണ് കറക്റ്റ് ലെവൽ അല്ലെങ്കിൽ അവർ നാളെ സാറിന്റെ തലേൽ കേറി നിരങ്ങും
രാജീവ് : എങ്കിലും എടൊ ഞാൻ ആദ്യമായിട്ടാ അയാളെ തല്ലുന്നെ തെറ്റ് എന്റെ ഭാഗത്തു തന്നെയല്ലേ ആരോ നമ്മുടെ കാര്യം ചോർത്തിയിട്ടുണ്ട് നമ്മുടെ
ഓഫീസിൽ തന്നെയുള്ള ആരെങ്കിലുമാവും അത് ആരാണെന്ന് കണ്ടുപിടിക്കണം
മരിയ : എനിക്ക് ആ സോഫിയെയാണ് ഡൌട്ട് നമ്മുടെ ഓഫീസിൽ അവൾക്ക് മാത്രമേ ലക്ഷ്മിയുമായി കോൺടാക്ട് ഉള്ളു..
രാജീവ് : ആരായാലും ഞാൻ അവരെ കണ്ട് പിടിക്കും നല്ല പണിയും കൊടുക്കും
മരിയ : ആഹ് പിന്നെ സർ എന്റെ ലഗജ്ജ് പുറത്തു തന്നെ ഇരിക്കുന്നുണ്ട് അതൊന്ന് എടുത്ത് മുകളിലേക്ക് കയറ്റിയെക്ക്
രാജീവ് : ഏഹ് ഞാനോ?
മരിയ : അല്ലാതെ ഇപ്പോ ഇവിടെ വേറെ ആരാ ഉള്ളത്? എനിക്കൊന്ന് ഫ്രഷ് ആവണം അല്ലെങ്കിൽ ഞാനും ഹെല്പ് ചെയ്തേനെ
രാജീവ് : ok താൻ പോയി ഫ്രഷ് ആകു ഞാൻ പോയി ലഗ്ഗ്ജ് എടുത്തിട്ട് വരാം
( ലക്ഷ്മി അവളുടെ റൂമിൽ ഇരുന്നു കൊണ്ട് ആലോചനകളിൽ മുഴുകി ഇനി അവൾക്ക് മുൻപിൽ ഉള്ള വഴികൾ എന്താണെന്ന് തല പുകഞ് ചിന്തിക്കുകയാണ് )
ലക്ഷ്മി(മനസ്സിൽ) : ഇനിയും താൻ ഇവിടെ നിന്നാൽ കാണാൻ പാടില്ലാത്തത് പലതും കാണേണ്ടി വരും ആ സ്ത്രീ എല്ലാം മനസ്സിൽ ഉറപ്പിച്ചാണ് വന്നിരിക്കുന്നത് ഇനിയും ഈ അപമാനം താങ്ങാൻ എനിക്ക് ആവില്ല
💬 Comments
View all comments