Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
പോയ്യേണം ..നിനക്ക് അവനോടു സ്നേഹം ഉണ്ട് .നിനക്ക് അവനോടു കടപാട് ഉണ്ട് ..അവന്‍റെ പഠിക്കാന്‍ ഉള്ള കഴിവിനോട് ആരാധന ഉണ്ട് ..അല്ലാതെ പ്രേമം എന്നാല്‍ അത് ഒന്നും അല്ല “ അവന്‍റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ ആഴ്ന്നു ഇറങ്ങി .വിക്രം പറയുന്നത് നൂറ ശതമാനം ശരി ആണ് എന്ന് അവള്‍ക്ക് തോന്നി .ഒപ്പം പലപ്പോഴും നടന്നിട്ടും ബാലുവിനോട് തോന്നഞ്ഞേ ഒരു ഫീല്‍ ബൈകില്‍ ഇരുന്ന ചെറുതായി ഒന്ന് സ്പര്‍ശിച്ചപ്പോള്‍ വിക്രത്തിനോട് തോന്നിയോ .ഛെ ഒരു നിമിഷം കൊണ്ട് മനസ്സ് എന്ത് ആണ് ചിന്തിക്കുന്നത് .
“സംശയം ഉണ്ടോ ..”വിക്രം ബൈകില്‍ നിന്ന് എഴുനേറ്റ് മെല്ലെ അവളുടെ അടുത്തേക്ക് വന്നു .അയാളുടെ ശരീര ഗന്ധം പോലും വിത്യാസം ആണ് .ഒരു പുരുഷ ഗന്ധം .ബാലുവില്‍ അതില്ല .. ദിയയുടെ ഹൃദയം ഇടിച്ചു . വിക്രം അവളുടെ കണ്ണുകളില്‍ നോക്കി . “ഞാന്‍ കണ്ട ഏറ്റവും സുന്ദരി നീ ആണ് .” വിക്രം അവളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞു . പ്ലീസെ ഷോ മി യുവര്‍ ഹാന്‍ഡ്സ് ..ദിയ അറിയാതെ കൈ നീട്ടി , വിക്രം മെല്ലെ അവളുടെ കണ്ണുകളില്‍ നോക്കി കൊണ്ട് അവന്റെ കയ്യുകളില്‍ അവളുടെ വിരലുകളില്‍ തൊട്ടു .ദിയയുടെ ഹൃദയം ഇടുപ്പ് അവള്‍ക്ക് കേള്‍ക്കാം . ‘ ഐ ലവ് യു “ അയാള്‍ മെല്ലെ മൃദുലം ആയ വിരലുകളില്‍ ചുണ്ട് അമര്‍ത്തി ഐ ലവ് യു ടൂ ..ഒരു നിമിഷം ദിയ അറിയാതെ പറഞ്ഞു പോയ്യി . ദിയാ ഒരു സ്വപ്നം പോലെ താഴേക്ക് വന്നു
💬 Comments
View all comments