0%

Chapter Title : ലതികയും മരുമകനും [Smitha]

Author : സ്മിത Read All Parts 11.5K

കണ്ടത്.

ടൗണിലെ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ് അനിതയുടെ 'അമ്മ ലതിക.

"എന്താ മോളെ, മുഖത്തൊരു വല്ലായ്മ?"

അനിത കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് കാൽ കഴുകി അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ലതിക ചോദിച്ചു.

അനിത ആദ്യമൊന്നും പറഞ്ഞില്ല. പ്രസാദം അമ്മയുടെ നേരെ നീട്ടി. ലതിക അത് സ്വീകരിച്ച് കഴിഞ്ഞ് അനിത അവരുടെ സമീപമിരുന്നു.

"ഞാനാ ഡയാനയെ കണ്ടിരുന്നു വഴിയിൽ,"

"ആഹാ.."

ലതിക ചിരിച്ചു.

"അപ്പോൾ മൂഡ് ഓഫാകാൻ വേറെ കാരണം ഒന്നും വേണ്ട!"

അനിത എന്നിട്ടും ഭാവം മാറ്റിയില്ല.

"ഇന്നെന്താ അവളുടെ വായീന്ന് വീണത്?"

അനിത മൗനം തുടർന്നു.

"അമ്മെ ശ്രീയേട്ടൻ കമ്പനീടെ വൈസ് പ്രസിഡന്റ്റ് പോസ്സിബിൾ ലിസ്റ്റിൽ ഉണ്ടെന്ന് മറ്റാരെങ്കിലും പറഞ്ഞതാണോ ഞാൻ അറിയേണ്ടേ?"

"ഏഹ്?!"

ലതിക അമ്പരപ്പോടെ ചോദിച്ചു.

"ശ്രീക്കുട്ടൻ ലിസ്റ്റിൽ ഉണ്ടെന്നോ?എന്റീശ്വരാ!നേരോ കുട്ടീ?"

"നേരാണോ നുണയാണോ എന്ന് എങ്ങനെ ഉറപ്പിക്കും അമ്മെ? അതിന് ശ്രീയേട്ടൻ നമ്മളോട് അതേപ്പറ്റി എന്തേലും ഒന്ന് പറയണ്ടേ? ഇതിപ്പം ആ ഡയാനയല്ലേ പറഞ്ഞേ?"

"ഡയനയോ? ഓഹോ ഡയാന രാജകുമാരിയാണോ പറഞ്ഞെ? അത് കൊള്ളാം!എന്തായിരുന്നു തുരുവചനം?"

അനിത ഡയാനയെ വഴിയിൽ വെച്ച് കടത്തും അവർക്കിടയിലുണ്ടായ സംഭാഷണങ്ങളും ലതികയുടെ മുമ്പിൽ അവതരിപ്പിച്ചു.
"അപ്പോൾ അവളുടെ കെട്ട്യോനും ചാൻസ് ഉണ്ടല്ലേ? അയാളെങ്ങനെ? ശ്രീക്കുട്ടനേക്കാൾ കേമനാണോ?"

"എന്റെ അമ്മെ, ശ്രീയേട്ടൻ കമ്പനി എന്ന് പറഞ്ഞാൽ ചാകും..എത്ര പ്രാവശ്യം എംപ്ലോയർ ഓഫ് ദ മന്തും ഇയറും ആയി ...! അപ്പോഴൊക്കെ ആ ഡയാന പറഞ്ഞോണ്ട് നടന്നത് ഓർക്കുന്നോ? എന്നെ കണ്ടിട്ടാണ് മാത്യു സാറ് ശ്രീയേട്ടനെ ഇങ്ങനെ പ്രൊമോട്ട് ചെയ്യുന്നതെന്ന്!"

"എടീ അതിലും കാര്യമുണ്ട്,"

💬 Comments

View all comments