0%

Chapter Title : ലൗ ആക്ഷൻ ഡ്രാമ 2 [Introvert]

Author : Kambikathakal Read All Parts 497

ഓ എന്നാൽ ശരി ….

അമ്മ : ഓക്കേ …

അങ്ങനെ ഞാൻ കോളേജിലോട്ട് പോയി . കോളേജിന്റെ  മുറ്റത്തു  മുത്തുവിന്റെയോ സൂര്യയുടെയോ ഗാങിനെ ആരെയും  കണ്ടില്ല . ചിലപ്പോൾ  രണ്ടുപേരും  പോലീസ്  സ്റ്റേഷനിൽ  തന്നെ  ആയിരിക്കും .

എന്തവായാലും  ഞാൻ  ക്ലാസ്റൂമിലോട്ട്  പോയി . വിവേക്  നേരത്തെ തന്നെ  കോളേജിൽ  വന്നായിരുന്നു .. അങ്ങനെ  ഞങ്ങളുടെ  ക്ലാസ് ടീച്ചർ  വന്നു . എല്ലാ  സ്റ്റുഡന്റിനേയും പരിചയ പെട്ടു ..

ഇന്നലെ  അടിയായത്  കൊണ്ട്  ഫസ്റ്റ്  പീരിയഡിൽ തന്നെ കോളേജ്  വിട്ടായിരുന്നു .. ഫസ്റ്റ്  പീരീഡ് കഴിഞ്ഞു  ക്ലാസ്  ടീച്ചർ  പോയി .

വിവേക് : ഡാ  ഈ  പീരീഡ്  ആരും  ഇല്ലെന്ന്  തോന്നുന്നു …

ഞാൻ : മ് ശെരിയാ . ഇന്ന്  കോളേജിന്റെ  രണ്ടു  ഹീറോസിനെയും പോലീസ്  വിട്ടില്ല എന്ന്  തോന്നുന്നു വെല്ലോ ..

വിവേക് : ആരു  പറഞ്ഞു വിട്ടില്ലാ  എന്ന് .. രണ്ടു പേരും  ഇന്നലെ  തന്നെ  ഇറങ്ങി .. ഞാൻ  കണ്ടായിരുന്നു  വന്നപ്പോൾ.. സൂര്യ ചേട്ടൻ  ഫ്രഷേഴ്‌സ് ഡേ  നടത്തുന്ന  തിരക്കിലാണ് . പുള്ളിയാണ്  കഴിഞ്ഞ  വർഷത്തെ  ചെയർമാൻ. മുത്തു  പിന്നെ എവിടേലും കഞ്ചാവ്  അടിച്ചു  കിടക്കുന്നുണ്ടായിരിക്കും ..

ഞാൻ : ഈ  സൂര്യയും  മുത്തുവും  തമ്മിൽ  ഉള്ള  പ്രശ്‌നം  എന്താ …?

വിവേക് : ഇവരുടെ  അച്ഛന്മാർ എംൽഎയും ,  എംപിയും അല്ലെ അവര് തമ്മിൽ  രാഷ്ട്രീയമായി ശത്രുത ഉണ്ട് . അത്  ഇവരിലോട്ടും  കൂടി കയറി ..ഡാ പിന്നെ  എന്റെ  സൂര്യ  ചേട്ടനെ  കാണണം  എന്ന് .

💬 Comments

View all comments