0%

Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]

വിടാൻ പോലും മറന്ന് നോക്കിനിന്നു.

അവൾ പടി കയറി ഞങ്ങളുടെ തൊട്ടടുത്ത് എത്തി. വന്നപാടെ അമ്മയുടെ മുഖത്തുനോക്കി ഒരു ദാക്ഷിണ്യവുമില്ലാതെ കൈ നീട്ടി.

"ഫയൽ?"

ആ ഒറ്റവാക്കിൽ ഉണ്ടായിരുന്നു എല്ലാം.

അമ്മ ആകെ വിയർത്തുതുടങ്ങി.

"അത്... അത് പിന്നെ... മേഡം... ഫയൽ..."

എന്ന് പറഞ്ഞ് അമ്മ കിടന്ന് പരുങ്ങുന്നത്

കണ്ടപ്പോ എനിക്ക് സഹിച്ചില്ല.

"ഫയൽ ഇപ്പൊ ഇവിടെ കാണാനില്ല. കുറച്ചുനേരം വെയിറ്റ് ചെയ്താൽ തിരഞ്ഞ് കണ്ടുപിടിച്ച് എടുത്തു തരാം."

ഞാൻ കൂളായിട്ട് ഇടയിൽ കയറി പറഞ്ഞു.

ഒരു കൂസലുമില്ലാത്ത എന്റെ മറുപടി കേട്ട് അവൾക്ക് ഞെട്ടലൊന്നും ഉണ്ടായില്ല. പക്ഷെ ബാക്കിയുള്ളവർ... തിമിംഗലത്തെ കണ്ട പരൽമീനുകളെപ്പോലെ അച്ഛനും അമ്മയും ചേച്ചിയുമൊക്കെ നിസ്സഹായരായി എന്നെ നോക്കുന്നു.

അവരുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ വല്ല രാജ്യദ്രോഹക്കുറ്റവും ചെയ്ത് നിൽക്കുകയാണെന്ന്....

പക്ഷെ അവളുടെ നോട്ടം... അത് നേരെ എന്റെ മുഖത്തേക്കായിരുന്നു. ആ കണ്ണുകളിലേ ഒരു തീക്ഷ്ണത. അതുവരെ ആരെയും വകവെക്കാത്ത ആ കണ്ണുകൾ എന്റെ നേരെ തിരിഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ഷർട്ടിന്റെ കോളറൊക്കെ ഒന്ന് നേരെയാക്കി, പരമാവധി ഡീസന്റാവാൻ ശ്രമിച്ചു.

എന്നെ ഉരിച്ചു കളയുന്നതുപോലെ അവളുടെ നോട്ടം മുറുകി വരുന്നത് കണ്ടതും അമ്മ വെപ്രാളത്തോടെ ഇടയിൽ കയറി.

"അയ്യോ...മേഡം വന്നകാലിൽ നിൽക്കാതെ അകത്തേക്ക് വരൂ... ഇപ്പൊ എടുത്ത് തരാം."

ഇത് കേട്ടതും അവൾ വലതുകൈ നെറ്റിയിലേക്ക് വെച്ച് ഒരു ദീർഘശ്വാസം വിട്ടു. 'എന്തൊരു കഷ്ടമാണിത്' എന്നൊരു ഭാവം.

അമ്മയും ചേച്ചിയും ഏട്ടത്തിയുമൊക്കെ പേടിച്ചു വിറച്ച് നിൽക്കുകയാണ്. അച്ഛൻ പോലും വിയർത്തൊലിക്കുന്നു.

വാതില്ക്കൽ അന്തംവിട്ടു നിൽക്കുന്ന എന്നെ ഏട്ടത്തി പിടിച്ചു സൈഡിലേക്ക് മാറ്റി.

💬 Comments

View all comments