Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]
വല്ലാത്തൊരു വശ്യതയോടെ എടുത്തുനിൽക്കുന്നുണ്ടായിരുന്നു.
എന്റെ കണ്ണുകൾ മെല്ലെ ആ മുഖത്തേക്ക് പാഞ്ഞു. വെണ്ണക്കല്ലിൽ കൊത്തിയെടുത്തതുപോലത്തെ, കളങ്കമില്ലാത്ത വട്ടമുഖം. കരിമഷി പടർത്തിയ വിടർന്ന കണ്ണുകൾ. നീണ്ടു കൂർത്ത നാസികയിൽ വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന ഒരു ചെറിയ വജ്രമൂക്കുത്തി. താഴെ, മാതളപ്പൂവിന്റെ നിറമുള്ള, അല്പം വിരിഞ്ഞ, നനവാർന്ന അധരങ്ങൾ. ഒരു ശംഖുപോലെ, വടിവൊത്ത ആ വെളുത്ത നീണ്ട കഴുത്തും...
ഉഫ്... പെട സാധനം... 🫦
സ്വർഗ്ഗത്തിൽ നിന്നും വഴിതെറ്റി വന്ന ഏതോ ഒരു അപ്സരസ്സാണിവൾ!അല്ലെങ്കിൽ, ഇങ്ങനെയൊക്കെ സൗന്ദര്യമുള്ള പെണ്ണുങ്ങൾ ഈ ലോകത്തുണ്ടാവുമോ?
കണ്ണിമയ്ക്കാൻ പോലും മറന്ന്, വായ തുറന്ന് ഞാൻ അവളെ വിഴുങ്ങാനെന്നവണ്ണം നോക്കി നിന്നുപോയി.
എന്റെ വായിൽ ഈച്ച കേറിയാൽ പോലും ഞാനറിയില്ല, അത്രയ്ക്ക് മയങ്ങിപ്പോയിരുന്നു ആ സ്ത്രീ സൗന്ദര്യത്തിന്റെ മുന്നിൽ ഞാൻ...
പെട്ടെന്നാണ് കയ്യിൽ ഒരു നുള്ള് കിട്ടിയത്...
"ആാഹ്..."
ഞാൻ അറിയാതെ ശബ്ദിച്ചുപോയി.
തിരിഞ്ഞുനോക്കിയപ്പോൾ ചേച്ചിയാണ്.
കണ്ണുരുട്ടി പേടിപ്പിച്ച്, എന്റെ കയ്യിൽ ആഞ്ഞൊരു നുള്ളുതന്ന്, വായടക്കാൻ ആംഗ്യം കാണിച്ചു. അപ്പോഴാണ് എനിക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടിയത്....
ചേച്ചിയുടെ നുള്ള് കൊണ്ടതും ഞാൻ അവളെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു. അവളും വിട്ടുതന്നില്ല, അതേ നാണയത്തിൽ തിരിച്ചടിച്ചു. 'അടങ്ങി നിക്കടാ ചെക്കാ' എന്ന മട്ടിൽ ചുണ്ട് അനക്കാതെ ഒരു മന്ത്രം.
അവളുടെ ഭീഷണി വകവെക്കാതെ ഞാൻ വീണ്ടും നോട്ടം ആ അപ്സരസ്സിലേക്ക് തിരിച്ചു.
അവൾ കാറിന്റെ അടുത്തുനിന്ന് വരാന്തയിലേക്ക് നടക്കുകയാണ്. ഹോ! എന്തൊരു നടത്തമാണത്. കാറ്റിൽാടുന്ന അരയാലില പോലെ... ഓരോ ചുവടും അത്രമേൽ മനോഹരം. ആ നടത്തത്തിലെ ഗമയും, ആ പ്രൗഢിയും, ഒപ്പം ആ വശ്യതയും... ഞാൻ അത് കണ്ണെടുക്കാതെ, ശ്വാസം
💬 Comments
View all comments