Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]
ഒരു രാജ്ഞിയെപ്പോലെ. ആ ഇരിപ്പിൽ പോലും എന്തെന്നില്ലാത്ത ഒരു പ്രൗഢി...
അമ്മയും ബാക്കിയുള്ളവരും വീണ്ടും നൂറേ നൂറ്റിപ്പത്തിൽ തിരച്ചിൽ തുടങ്ങി. അവർ വീട് മൊത്തം തലകീഴായി മറിക്കുകയാണ്.
സോഫയുടെ കുഷ്യനുകൾ പറന്നു നടക്കുന്നു, മേശവിരികൾ തെറിക്കുന്നു...
ഓറ(aura) പോകുമല്ലോ എന്ന പേടികാരണം ഞാൻ മാത്രം അനങ്ങിയില്ല..
ഞാൻ ഒരു കൂസലുമില്ലാതെ അവളുടെ നേരെ ഓപ്പോസിറ്റുള്ള സോഫയിൽ ചെന്നിരുന്നു. കാൽമേൽ കാൽ കയറ്റിവെച്ച്, നമ്മൾക്കും ഇതൊക്കെ അറിയാം എന്ന ഭാവത്തിൽ ഒന്ന് നോക്കാനും മറന്നില്ല....
അവൾ ഇമ വെട്ടാതെ എന്നെത്തന്നെ നോക്കുകയാണ്. ആ കണ്ണുകളിൽ എന്തോ തിരയുന്നതുപോലെ. ഇടയ്ക്കിടെ അവൾ അറിയാതെ ഉമിനീരിറക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്താണിത്ര നോക്കാൻ? എന്റെ മുഖത്തെന്താ സിനിമാ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ടോ?
പത്ത് മിനിറ്റ് നീണ്ട, പൊരിഞ്ഞ തിരച്ചിലിനൊടുവിൽ ഒടുവിൽ ആ ഫയൽ കിട്ടി. അതും എവിടുന്ന്? സാക്ഷാൽ എന്റെ റൂമിൽ നിന്ന്! ബെഡിന്റെ സൈഡിലെ ടേബിളിൽ അലസമായി കിടപ്പുണ്ടായിരുന്നു ആ നീല ഫയൽ.
സഭാഷ്...
മിക്കവാറും നാളത്തെ പത്രത്തിൽ 'വീട്ടുകാർ ഇളയ മകനെ തല്ലിക്കൊന്നു' എന്ന വാർത്ത കാണാം. ഉറപ്പ്!🙂
അമ്മ എന്നെ നോക്കി പേടിപ്പിക്കാവുന്നതിന്റെ മാക്സിമം പേടിപ്പിച്ചു. കണ്ണുരുട്ടി, പല്ലിരുമ്മി, 'നിനക്കുള്ളത് വെച്ചിട്ടുണ്ടടാ' എന്നൊരു ഭാവത്തിൽ...
പക്ഷേ പെട്ടെന്ന്തന്നേ മുഖത്തൊരു മാലാഖയുടെ ചിരി വരുത്തി, ആ ഫയൽ അവൾക്ക് കൊണ്ടുപോയി കൊടുത്തു.
"സോറി മേഡം... ഇത്തിരി വൈകിപ്പോയി..."
അമ്മ വിനീതമായി പറഞ്ഞു.
അവളത് വാങ്ങി, സോഫയിൽ നിന്നും എഴുന്നേറ്റു. ശേഷം ചുറ്റും ഒന്ന് കണ്ണോടിച്ചു. പാർട്ടി കഴിഞ്ഞ്, ബലൂണുകളും തോരണങ്ങളും ഒക്കെയായി അലങ്കോലമായി കിടക്കുന്ന വീട്.
"അത്... ഇവന്റെ ബർത്ത്ഡേ പാർട്ടിയായിരുന്നു
💬 Comments
View all comments