0%

Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]

മേഡം... അതാണ് വീടൊക്കെ ആകെ..."

ഒരു ജാള്യതയോടെ പറഞ്ഞു..

അത് കേട്ടതും ഏട്ടത്തിക്ക് പരവേഷമായി.....

"അയ്യോ! മേഡം ഒരു മിനിറ്റ്..."

എന്നും പറഞ്ഞ് അവൾ ഓടിപ്പോയി, ഫ്രിഡ്ജിൽ മാറ്റിവെച്ചിരുന്ന എക്സ്ട്രാ കേക്കിൽ നിന്നും ഒരു പീസ്, ഒരു ചെറിയ പേപ്പർ പ്ലേറ്റിലാക്കി കൊണ്ടുവന്നു.

ശേഷം ഏട്ടത്തി അതവൾക്ക് നേരേ നീട്ടി.

അവളത് വാങ്ങി, കുറച്ചുനേരം അതിലേക്ക് തന്നെ നോക്കിനിന്നു. പിന്നെ സാവധാനം, അതിൽ നിന്നും ഒരു ചെറിയൊരു പീസ് കൈകൊണ്ട് അടർത്തിയെടുത്തു, വായിലേക്ക് വെച്ചു.

പെട്ടെന്നാണ് അവൾ എന്നേ നോക്കിയത്. ശേഷം പ്ലേറ്റിലെ ബാക്കി വന്ന കേക്കിൽ നിന്നും മറ്റൊരു പീസ് കൂടി അടർത്തിയെടുത്ത് നേരെ എന്റെ അടുത്തേക്ക് നടന്നു വന്നു.

എല്ലാവരും അന്തംവിട്ട് ഞങ്ങളെ തന്നേ നോക്കിനിൽക്കുകയാണ്.

അവളെന്റെ തൊട്ട് മുന്നിലെത്തിയതും ആ ഒരു പീസ് കേക്ക് എനിക്ക് നേരെ നീട്ടി....

എനിക്ക് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും, വന്ന അതിഥിയല്ലേ, വെറുതെ സീൻ ആക്കേണ്ട എന്ന് കരുതി ഞാനത് വാങ്ങാൻ കൈ നീട്ടി.

പെട്ടെന്നാണ് അവൾ ആ കൈ പിന്നിലേക്ക് വലിച്ചത്!

ഞാൻ സംശയത്തോടെ അവളെ നോക്കി.

ഭാവഭേദമില്ലാതെ അവൾ വീണ്ടും, കയ്യിലിരുന്ന ആ പീസ് എന്റെ വായക്ക് നേരെ നീട്ടി.

എന്റെ കണ്ണ് തള്ളിപ്പോയി. ചുറ്റുമുള്ളവർ ശ്വാസം വിടാൻ പോലും മറന്ന് ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നു.ആകേ ഉരുകി തീരുന്നതുപോലെയുള്ള ഒരു അവസ്ഥ ഇവളെന്താ ഈ കാണിക്കുന്നത്?

ഞാൻ വായ തുറക്കാതെ ഈ പെണ്ണ് ഇവിടുന്ന് പോവില്ല എന്നെനിക്ക് ഏകദേശം ഉറപ്പായി. ഗത്യന്തരമില്ലാതെ ഞാൻ വായ തുറന്നു.

അവൾ ആ കേക്ക് പീസ് സാവധാനം

💬 Comments

View all comments