0%

Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]

എന്റെ വായിലേക്ക് വെച്ചുതന്നു.

അവളുടെ മൃദുവായ വിരലുകൾ എന്റെ ചുണ്ടിൽ സ്പർശിച്ച നിമിഷം…

ദൈവമേ…

ദേഹമൊട്ടാകെ ഒരു തണുത്ത തിരമാല ഓടിപ്പോയതുപോലെ ഹൃദയം ഒറ്റ നിമിഷംക്കൊണ്ട് താളം തെറ്റി.

ഞാനത് കഴിച്ചു എന്നുറപ്പായതും, അവൾ ഒന്നും മിണ്ടാതെ, ഒരു ചിരി പോലും പാസാക്കാതെ തിരിഞ്ഞു നടന്നു. പോകുന്നതിനിടയിൽ, എന്റെ ചുണ്ടിൽ തട്ടിയ ആ വിരലുകൾ അവൾ മെല്ലെ നുണഞ്ഞോ എന്നൊരു സംശയം....

ഞങ്ങളെല്ലാവരും അവളെ യാത്രയാക്കാൻ പുറത്തേക്കിറങ്ങി. അവൾ കാറിൽ കയറുന്നതിന് മുൻപ്, ഞാൻ ആ കാറിന്റെ സൗന്ദര്യം ഒരിക്കൽ കൂടി ആസ്വദിക്കാൻ ഞാൻ മറന്നില്ല...

അവൾ കയറി, കാർ സ്റ്റാർട്ടായി. ആ കറുത്ത സുന്ദരി മുറ്റത്തുനിന്ന് അനങ്ങിത്തുടങ്ങി. ഗേറ്റ് കടന്ന് കണ്ണിൽ നിന്നും മറയുന്നത് വരെ ഞങ്ങളെല്ലാവരും നോക്കിനിന്നു.

കാറ് പോയതും എല്ലാവരുടെയും മുഖത്തൊരു ആശ്വാസം തെളിഞ്ഞു.

ഈ തക്കത്തിന് ഞാൻ അവിടെ നിന്നും നൈസായി വലിയാൻ നോക്കി. പതുക്കെ തിരിഞ്ഞ് വീടിനകത്തേക്ക് ഒരടി വെച്ചതേയുള്ളൂ...

"വാവേ..."

ചേച്ചിയുടെ ആ വിളി...അതൊരു ഇടിമുഴക്കം പോലെയാണ് എന്റെ കാതുകളിൽ പതിച്ചത്.

ഞാൻ പതുക്കെ തിരിഞ്ഞുനോക്കി.

അതാ നിൽക്കുന്നു കത്തി ജ്വലിക്കുന്ന കണ്ണുകളോടെ പെൺപട!

യെസ്, ഐ ആം ട്രാപ്പ്ഡ്!

പിന്നെ ഒന്നും ആലോചിച്ചില്ല. ഒരൊറ്റ ഓട്ടമായിരുന്നു!

റൂമിലെത്തി കതകടച്ച് കുറ്റിയിട്ടതിന് ശേഷമാണ് ഞാൻ ആ ഓട്ടം അവസാനിപ്പിച്ചത്. എന്റെ നെഞ്ച് അപ്പോഴും പടപടാ എന്നിടിക്കുന്നുണ്ടായിരുന്നു.

പുറത്ത് വാതിലിൽ 'ഠപ്പേ... ഠപ്പേ...' എന്ന അടിയുടെ ശബ്ദം കേൾക്കാം

"തുറക്കടാ നാറി വാതിൽ...! നിന്നെ ഇന്ന് ഞാൻ കൊല്ലും..."

അമ്മ അലറലോടലറൽ....

"നിങ്ങളൊന്നു പോ തള്ളേ... മനുഷ്യന് ഉറക്കം വരുന്നുണ്ട്..."

💬 Comments

View all comments