Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]
ഞാൻ വിളിച്ചു കൂവി ബെഡിലേക്ക് കമഴ്ന്നു വീണു....
പുറത്തെ ചെണ്ടമേളം പതുക്കെ നിലച്ചു.
അമ്മയും സംഘവും മടുത്ത് പിന്മാറി എന്ന് തോന്നുന്നു. ഇന്നത്തെ കോട്ട കഴിഞ്ഞു, ബാക്കി നാളെ എന്ന മട്ടിൽ അവരൊക്കെ സ്ഥലം വിട്ടു കാണും.
"ഹാവൂ... സമാധാനം!"
നാളത്തെ കാര്യം നാളെ. നേരം വെളുത്തിട്ട് കിട്ടാനുള്ളത് അപ്പൊ മേടിക്കാം. ഇപ്പോ തൽക്കാലം ജീവൻ തിരിച്ചുകിട്ടിയല്ലോ, അത് മതി.
ലൈറ്റ് ഓഫ് ചെയ്ത്, പുതപ്പും വലിച്ചിട്ട് ഞാൻ കണ്ണടച്ചു. ഒന്ന് സുഖമായി ഉറങ്ങാൻ പ്ലാൻ ഇട്ടതാ. പക്ഷെ എവിടെ?
കണ്ണടച്ചതും ഇരുട്ടിൽ തെളിഞ്ഞു വരുന്നത് ആ മുഖം!
അനു ചൈതന്യ!
ആ വെണ്ണക്കല്ലിൽ തീർത്ത ശില്പം പോലെത്തെ മുഖം... എന്റെ വായക്ക് നേരെ നീളുന്ന ആ കൈകൾ... എന്റെ ചുണ്ടിൽ തൊട്ട ആ തണുത്ത വിരലുകൾ...
മൊട്ടിട്ട പൂക്കളൊക്കെ ഓരോന്നായി വിരിയുകയാണ് മനസ്സിനുള്ളിൽ...
നാണവും മാനവും എന്താണെന്ന് അറിയാത്ത, തൊലിക്കട്ടി അപാരമായ എന്റെ മുഖം പോലും നാണം കൊണ്ട് ചുവന്നു തുടുത്തു!
ബെഡിൽ കിടന്ന് ഞാൻ തനിയെ ചിരിക്കാൻ തുടങ്ങി. "എടാ അഭിമന്യു, നിനക്കും നാണം വരോടാ?"
പെട്ടെന്ന് തന്നെ ആ ചിന്ത ഞാൻ തട്ടിമാറ്റി.
"നടക്കണ കാര്യം വല്ലതും ചിന്തിക്കടാ മണ്ടൻ പോത്തേ..." ഞാൻ എന്നോട് തന്നെ പറഞ്ഞു.
റോൾസ് റോയ്സിൽ നടക്കുന്ന, കണ്ടാൽ ആരും നോക്കിനിന്നുപോകുന്ന അവളെപ്പോലൊരു മുതലിനെ കെട്ടാനുള്ള യോഗമൊന്നും ഈ PSC പഠിക്കാൻ പോവുന്ന എനിക്കില്ല. അതൊക്കെ സിനിമയിൽ മാത്രമേ നടക്കൂ.
നമുക്ക് നമ്മുടെ നിലയിലുള്ള വല്ല പെണ്ണിനെയും കിട്ടും, അതാണ് അതിന്റെ ഒരു ശരി.
ആ ഒരു തിരിച്ചറിവിലും,
💬 Comments
View all comments