Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]
മകൻ, ഇപ്പോഴും 'PSC പഠനം' എന്ന ബോർഡും വെച്ച് വീട്ടിലിരിക്കുവാ. അതിനിടയിലാ ഈ ആർഭാടം. കാണുന്നവർ കളിയാക്കി ചിരിക്കില്ലേ?
എന്റെ ചോദ്യം കേട്ട് ഏട്ടത്തി കയ്യിലിരുന്ന തോരണം ഭിത്തിയിൽ ഒട്ടിച്ചുകൊണ്ട് എന്നെയൊന്ന് നോക്കി.
"ജോലി കിട്ടിയിട്ട് ആഘോഷിക്കാൻ അത് നിന്റെ വിജയത്തിന്റെ ആഘോഷം. ഇതിപ്പോ നിന്റെ പിറന്നാളാ... ഞങ്ങളുടെ വീട്ടിലെ കുട്ടിയുടെ പിറന്നാൾ. അത് ഞങ്ങൾക്ക് ആഘോഷിച്ചേ പറ്റൂ. നീയിപ്പോ നാട്ടുകാരെ പേടിച്ചാണോ ഈ മടി പിടിക്കുന്നത്?"
"അതല്ല ഏട്ടത്തീ... എന്നാലും..."
"ഒരു എന്നാലും ഇല്ല. നിനക്ക് 24 അല്ല, 44 വയസ്സായാലും ഈ വീട്ടിൽ നീ ഞങ്ങൾക്ക് കുട്ടി തന്നെയാ. അതുകൊണ്ട് മറുത്തൊന്നും പറയാതെ മര്യാദയ്ക്ക് പോയി കുളിച്ചൊരുങ്ങി വരാൻ നോക്ക്. ഏട്ടൻ വരുമ്പോഴേക്കും നമുക്ക് കേക്ക് മുറിക്കണം."
ഏട്ടത്തിയുടെ ആ സ്നേഹത്തിന് മുൻപിൽ എന്റെ എല്ലാ എതിർപ്പുകളും അലിഞ്ഞുപോയി. ചേച്ചി അപ്പോഴും ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് എല്ലാം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു.
ഒടുവിൽ മറ്റു വഴിയില്ലാതെ, എന്നാൽ മനസ്സിൽ ചെറിയൊരു സന്തോഷത്തോടെ ഞാൻ മുറിയിലേക്ക് നടന്നു.
************
സമയം 7 മണി.
മുറ്റത്ത് വണ്ടികൾ വന്നുനിൽക്കുന്ന ശബ്ദം കേട്ടപ്പഴേ എന്റെ നെഞ്ചിടിപ്പ് കൂടി.
വിചാരിച്ചതുപോലെ തന്നെ, അയൽപക്കത്തെ ചേച്ചിമാരും പിള്ളേരും പിന്നേ ഫാമിലി ഫ്രണ്ട്സും ഒക്കെ ഓരോരോ ഗിഫ്റ്റ് ബോക്സുകളും തൂക്കി വരുന്നുണ്ട്.
എന്നെ കാണുമ്പോൾ അവരുടെയൊക്കെ മുഖത്തൊരു വല്ലാത്ത ചിരി. 'ഇത്രയും വളർന്ന, തൊഴിലില്ലാത്ത ഒരണ്ണൻ ഇപ്പോഴും ബർത്ത്ഡേ ആഘോഷിക്കുന്നോ' എന്ന പുച്ഛം കലർന്ന ചിരി.
അത് കാണുമ്പോൾ എന്റെ തൊലിയുരിഞ്ഞു പോകുന്ന പോലൊരു ഫീൽ!
ഞാൻ പല്ലിരുമ്മിക്കൊണ്ട് ഏട്ടത്തിയെ ഒന്ന് നോക്കി.
എന്നെ
💬 Comments
View all comments