Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]
ഈ കോലത്തിലാക്കിയതിന്റെ പ്രധാന കാരണക്കാരി അവളാണല്ലോ. എന്റെ ആ നോട്ടം കണ്ടതും ഏട്ടത്തി ചിരി അടക്കിപ്പിടിക്കാൻ പാടുപെടുകയാണ്. "ഒന്നൂല്ലടാ... നീ കൂൾ ആവ്..." എന്ന് ആംഗ്യം കാണിക്കുന്നുണ്ടെങ്കിലും ആ മുഖത്തെ ചിരി മായുന്നില്ല.
എന്റെ ചേച്ചിയാണെങ്കിൽ ദൂരെ മാറിനിന്ന് വായ പൊത്തി ചിരിക്കുവാണ്. അതൊക്കെ സഹിക്കാം, പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് അതൊന്നുമല്ല. അമ്മയും, എന്തിന്... വീട്ടിൽ ഒരുകാലത്തും ചിരിച്ചു കണ്ടിട്ടില്ലാത്ത എന്റെ തന്തപ്പിടി വരെ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു! ഇതെന്ത് അദ്ഭുതം! സ്വന്തം മോൻ നാണംകെട്ട് നിൽക്കുന്നത് കാണുമ്പോൾ ഇവർക്കൊക്കെ എന്താ ഇത്ര സന്തോഷം?
മൈര്... ഏത് നേരത്താണോ എന്തോ ജനിക്കാൻ തോന്നിയത്!
ഞാൻ മനസ്സിൽ ശപിച്ചു.
ഭൂമി പിളർന്ന് താഴോട്ട് പോയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു നിൽക്കുന്ന ആ സമയത്താണ്, ചെവിയിൽ തുളച്ചുകയറുന്ന ആ വൃത്തികെട്ട ശബ്ദം കേട്ടത്.
"അളിയാ... ഹാപ്പി ബർത്ത്ഡേ...!!"
ശബ്ദം കേട്ട ഭാഗത്തേക്ക് ഞാനൊന്ന് തിരിഞ്ഞുനോക്കി. ദാ നിൽക്കുന്നു,എന്റെ ചങ്ക് കിരൺ ! അവന്റെ കയ്യിലുമുണ്ട് ഒരു വലിയ ഗിഫ്റ്റ് ബോക്സ്. അവന്റെ ആ ചിരി കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി, ഇവനും എന്നെ വാരാൻ വന്നതാണ്.
"എന്റെ പൊന്ന് മൈരേ, നീ നിന്റെ വായ എങ്ങാനും തുറന്നാൽ കാലേ വാരി നിലത്തടിക്കും ഞാൻ..."
അവന്റെ അടുത്തേക്ക് ചേർന്നുനിന്ന് പല്ലിനിടയിലൂടെ ഞാൻ മന്ത്രിച്ചു.
ചിരിച്ചുകൊണ്ട് നിൽക്കുന്ന കിരണിന്റെ മുഖം പെട്ടെന്നൊന്ന് മാറി.
"അതിന് ഞാനെന്ത് ചെയ്തു?"
അവൻ നിഷ്കളങ്കനെ പോലെ കൈ മലർത്തിക്കൊണ്ട് ചോദിച്ചു. അവന്റെ ആ ഭാവം കണ്ടാൽ ആർക്കും പാവം തോന്നും. പക്ഷെ എനിക്കല്ലേ ഇവന്റെ
💬 Comments
View all comments