Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]
തനിക്കൊണം അറിയൂ.
"നീ ഒന്നും ചെയ്യണ്ട, മിണ്ടാതിരുന്നാൽ മതി..."
ഞാൻ കടുപ്പിച്ചു തന്നെ പറഞ്ഞു. എന്റെ മറുപടി കേട്ട് അവൻ എന്നെ നോക്കി ഒന്ന് ആക്കിയ ചിരി ചിരിച്ചു.
അല്പസമയം കൂടി കഴിഞ്ഞപ്പോൾ മുറ്റത്ത് പരിചിതമായ ആ ഘനഗാംഭീര്യമുള്ള ശബ്ദം കേട്ടു. ഏട്ടന്റെ ബുള്ളറ്റിന്റെ ശബ്ദം! അത് കേട്ടപ്പോഴാണ് എന്റെ ശ്വാസമൊന്ന് നേരെ വീണത്.
ഏട്ടൻ വന്നു, ഇനി അധികം വൈകില്ല.
ഏട്ടൻ അകത്തേക്ക് കയറി വന്നതും ഏട്ടത്തിയുടെ മുഖം ഒന്നുകൂടി തെളിഞ്ഞു. യൂണിഫോം മാറ്റാൻ പോലും നിൽക്കാതെ ഏട്ടൻ നേരെ എന്റെ അടുത്തേക്ക് വന്നു തോളിൽ തട്ടി കയ്യിൽ ഒരു ബോക്സും തന്നു..
.
"എന്നാ നമുക്ക് കേക്ക് മുറിക്കുകയല്ലേ?"
എല്ലാവരോടുമായി ഏട്ടത്തി വിളിച്ചു ചോദിച്ചു. പിന്നെ എന്റെ തോളിൽ കൈയിട്ട് എനിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു:
"ജോലിയും കൂലിയുമൊക്കെ വഴിയേ വരും, അതൊന്നും ഓർത്ത് എന്റെ അനിയിക്കുട്ടൻ വിഷമിക്കണ്ട. നീ എന്നും ഈ വീട്ടിലെ കുട്ടിയാ... നിന്റെ സന്തോഷമാണ് ഞങ്ങൾക്ക് പ്രധാനം."
ഏട്ടത്തിയുടെ ആ വാക്കുകളിൽ നിറഞ്ഞുനിന്ന സ്നേഹവും കരുതലും കണ്ടപ്പോൾ എന്റെ കണ്ണൊന്ന് നിറഞ്ഞു.
ചുറ്റും നിന്നവരുടെ കളിയാക്കൽ ചിരിയൊക്കെ ആ സ്നേഹത്തിന് മുന്നിൽ ഞാൻ മറന്നു പോയി....
പിന്നെ ഒട്ടും വൈകിയില്ല, ഞാൻ മെല്ലെ കത്തി എടുത്തു. ചുറ്റും നിന്നവരുടെ കൈയ്യടികൾക്കിടയിൽ, 'ഹാപ്പി ബർത്ത്ഡേ' പാട്ടിന്റെ അകമ്പടിയോടെ ഞാൻ കേക്ക് മുറിച്ചു.
ആദ്യത്തെ കഷണം അമ്മയ്ക്കും പിന്നെ അച്ഛനും കൊടുത്തു. തിരിച്ചവർ സ്നേഹത്തോടെ എനിക്കും വെച്ചുതന്നു. പിന്നെ ഏട്ടനും ഏട്ടത്തിക്കും ചേച്ചിക്കും...
അപ്പോഴേക്കും വിരുന്നുകാർക്കുള്ള കേക്ക് വിതരണം ചെയ്യാനായി ചേച്ചിയും ഏട്ടത്തിയും
💬 Comments
View all comments