0%

Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]

കാണുമല്ലോ."

ഞാൻ നിസ്സാരമായി ചോദിച്ചു.

"അതല്ലടാ... അനു വരുന്നുണ്ട്... ഇപ്പോ എത്തും."

"ഏത് അനു?"

ഞാൻ വീണ്ടും ചോദിച്ചു.

"അനു ചൈതന്യ!"

അത്രയും പറഞ്ഞ് അമ്മ മറുപടിക്ക് കാത്തുനിൽക്കാതെ അകത്തേക്കോടി.

അനു ചൈതന്യയോ?

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ സംശയത്തോടെ ചേച്ചിയേയും ഏട്ടത്തിയേയും നോക്കി. ആ പേര് കേട്ടതും അവരുടെ രണ്ടുപേരുടെയും മുഖം ഗ്യാസ് പോയ ബലൂൺ പോലെ ചുരുങ്ങിയിരുന്നു. കയ്യിലിരുന്ന ഗ്ലാസ് താഴെ വെച്ച് അവർ അന്ധാളിച്ച് നിൽക്കുകയാണ്.

"അനു ചൈതന്യയോ?!"

ചേച്ചി ഏട്ടത്തിയെ നോക്കി അവിശ്വസനീയതയോടെ ചോദിച്ചു.

ഒരു നിമിഷം ആലോചിച്ച ശേഷം, കയ്യിലിരുന്നതൊക്കെ വലിച്ചെറിഞ്ഞ് ചേച്ചിയും ഏട്ടത്തിയും കൂടി അമ്മയുടെ പിന്നാലെ അകത്തേക്കോടി.

എന്താണിപ്പോ ഇവിടെ സംഭവിക്കുന്നത് എന്നൊരു പിടിയും കിട്ടുന്നില്ല. കയ്യിലിരുന്ന ഗ്ലാസ്സ് അവിടെ തിണ്ണയിൽ വെച്ചിട്ട് ഞാനും ഏട്ടനും കൂടെ അകത്തേക്ക് നടന്നു.

അകത്തെ കാഴ്ച കണ്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അച്ഛൻ! സാധാരണ ഇതൊന്നും കണ്ടഭാവം നടിക്കാത്ത, ഗൗരവം വിടാത്ത അച്ഛൻ പോലും സോഫയുടെ കുഷ്യനൊക്കെ പൊക്കി എന്തോ കാര്യമായി തിരയുന്നു.

അമ്മയാണെങ്കിൽ ടിവി സ്റ്റാൻഡിന്റെ അടിയിലൊക്കെ കുനിഞ്ഞുനിന്ന് നോക്കുന്നു. ചേച്ചിയും ഏട്ടത്തിയും തീവണ്ടി എഞ്ചിൻ പോലെ കിതച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.

"ആരാടാ ഈ അനു ചൈതന്യ?"

ഏട്ടൻ എന്റെ ചെവിയിൽ ചോദിച്ചു.

"എനിക്കെങ്ങനെയറിയാം? പക്ഷെ സംഗതി സീരിയസ്സാണെന്ന് തോന്നുന്നു..."

ഞാൻ മറുപടി പറഞ്ഞു.

ഇനി മാറിനിന്നാൽ പണി കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട്, കാര്യം എന്താണെന്നറിയാതെ തന്നെ ഞാനും ഏട്ടനും കൂടെ ആ തിരച്ചിലിൽ പങ്കുചേർന്നു.

ഡൈനിങ്ങ് ടേബിളിന്റെ അടിയിലും, ഷോക്കേസിലും, പത്രങ്ങൾക്കിടയിലും അങ്ങനെ കണ്ണിൽ കണ്ട ഇടത്തൊക്കെ ഞങ്ങൾ ആ ഫയൽ തിരഞ്ഞു.

ഏകദേശം ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കാണും. വീട് മൊത്തം തലകീഴായി മറിഞ്ഞിട്ടും ആ ഫയൽ മാത്രം കിട്ടിയില്ല.

അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ടത്. ടയർ ചരലിൽ ഉരസുന്ന ആ ശബ്ദം കേട്ടതും വീടിനുള്ളിലെ ബഹളം പാടെ നിലച്ചു.

പിൻ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത.

ഞാൻ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. അമ്മയുടെ മുഖത്ത് അതുവരെ ഉണ്ടായിരുന്ന വെപ്രാളം മാറി, പകരം ഒരു വല്ലാത്ത ഭയം നിഴലിച്ചു. ചേച്ചിയും ഏട്ടത്തിയും അനങ്ങാൻ പോലും കഴിയാതെ, ശ്വാസമടക്കിപ്പിടിച്ച് വാതിലിന് നേരെ നോക്കി നിൽക്കുന്നു. അവരുടെ മുഖം വിളറി വെളുത്തിരുന്നു.

അച്ഛൻ കയ്യിലിരുന്ന സാധനങ്ങൾ മടക്കി വെച്ച്, നേരെ നിന്ന് ഷർട്ട് ഒക്കെ ഒന്ന്

💬 Comments

View all comments