0%

Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]

ഇഷ്ടമുള്ളത് ചെയ്യ്' എന്നാ വീട്ടുകാർ പറഞ്ഞത്.

അങ്ങനെയാണ് ഈ 'PSC പഠനം' എന്ന പരിപാടി തുടങ്ങിയത്. ഒരു സർക്കാർ ജോലിയാകുമ്പോൾ പിന്നെ പ്രൈവറ്റ് കമ്പനിയിലെ പോലെ ഇങ്ങനെ പട്ടിപ്പണിയൊന്നും എടുക്കണ്ടല്ലോ എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു.

ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചു നിൽക്കുമ്പോഴാണ് ചേച്ചിയും ഏട്ടത്തിയും ഞങ്ങളുടെ അടുത്തേക്ക് വന്നത്. അവരുടെ കയ്യിലൊരു ട്രേ ഉണ്ടായിരുന്നു. അതിൽ ബാക്കി വന്ന കേക്കും, കുറച്ച് ബേക്കറി സാധനങ്ങളും... പിന്നെ ഗ്ലാസ്സുകളിൽ ഒഴിച്ച ബിയറും വൈനും!

"പിള്ളേര് മാറിയിരുന്ന് വർത്തമാനം പറയുകയാണോ? ഇതാ, തൊണ്ട നനക്കാൻ ഇത്തിരി..." ഏട്ടത്തി കണ്ണിറുക്കികൊണ്ട് ഗ്ലാസ് നീട്ടി.

പിന്നെ ഞങ്ങൾ നാലുപേരും കൂടി അവിടെയിരുന്നു. വന്നവരൊക്കെ ഭക്ഷണം കഴിച്ച്, ഓരോരുത്തരായി യാത്ര പറഞ്ഞു പിരിഞ്ഞുപോയി. വീട് പതിയെ ശാന്തമായി തുടങ്ങി.

ഒടുവിൽ കിരണും പോകാൻ എഴുന്നേറ്റു.

"എന്നാ ഞാൻ വിടുവാ അളിയാ... ബാക്കി പിന്നെ കാണാം."

അവൻ എല്ലാവരോടും യാത്ര പറഞ്ഞു പോയി.

കിരൺ പോയതോടെ ബഹളങ്ങളൊക്കെ ഒന്ന് കെട്ടടങ്ങി. മുറ്റത്തെ ലൈറ്റുകൾ ഓരോന്നായി അണഞ്ഞു.

ഞാനും ചേച്ചിയും ഏട്ടത്തിയും സിറ്റൗട്ടിലെ തിണ്ണയിൽ തന്നെ ഇരിപ്പാണ്. യൂണിഫോം മാറി ഫ്രഷായി ഏട്ടനും ഞങ്ങളുടെ കൂടെ കൂടി. ബാക്കി വന്ന കേക്കും മിക്സ്ചറും, ഗ്ലാസ്സുകളിൽ ബാക്കിയായ വൈനും ബിയറുമൊക്കെയായി ഞങ്ങൾ ഒരു 'ആഫ്റ്റർ പാർട്ടി' മൂഡിലായിരുന്നു.

ഏട്ടനും ഞങ്ങളുടെ കൂടെ കൂടി ഓരോന്ന് എടുത്ത് കഴിക്കാനും കുടിക്കാനും തുടങ്ങി.

നല്ല രസമുള്ള, ശാന്തമായ അന്തരീക്ഷം.

പെട്ടെന്നാണ് വീടിനുള്ളിൽ നിന്ന് അമ്മയുടെ അലർച്ച കേട്ടത്.

"ഈശ്വരാ... വെച്ചാൽ വെച്ചോടത്തു കാണില്ലല്ലോ ഒരു സാധനവും! ഇതിപ്പോ എവിടെപ്പോയി കിടക്കുവാണോ എന്തോ?"

💬 Comments

View all comments