Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]
മണം കൂടിക്കലർന്ന ആ പ്രത്യേക സുഗന്ധം
എന്റെ മൂക്കിലേക്ക് അടിച്ചുകയറി തലച്ചോറിനെ വരെ മത്തുപിടിപ്പിച്ചു.
ഐസ് പോലെ തണുത്ത അവളുടെ ചുണ്ടുകൾ എന്റെ ചൂടുള്ള നെറ്റിയിൽ അമർന്നപ്പോൾ, ശരീരത്തിലെ സകല ക്ഷീണവും വേദനയും നിമിഷനേരം കൊണ്ട് അലിഞ്ഞുപോകുന്നതുപോലെ എനിക്ക് തോന്നി.
ഭയത്തിനും അപ്പുറം, എന്തെന്നില്ലാത്ത ഒരു സുഖവും ലഹരിയും ആ ഒരൊറ്റ ഉമ്മയിലൂടെ എന്റെ സിരകളിലേക്ക് പടർന്നുകയറി. അവൾ ചുണ്ടുകൾ മാറ്റിയപ്പോഴും, ആ തണുപ്പും സുഗന്ധവും എന്റെ നെറ്റിയിൽ തന്നെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
എന്റെ കിളി പോയ ആ ഇരുപ്പ് കണ്ട് വശ്യമായി ഒന്ന് കണ്ണിറുക്കി ചിരിച്ചിട്ട്, അവൾ തിരിഞ്ഞ് വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.
ഞാൻ ആണെങ്കിൽ ഇപ്പോഴും ആ ഉമ്മയുടെ ഹാങ്ങോവറിൽ എന്റെ നെറ്റിയിൽ കൈവെച്ച് അന്തംവിട്ട് ആ കട്ടിലിൽ തന്നെ കിടക്കുകയാണ്...!
____________________________________________
ശരീരത്തിലെ ക്ഷീണം കാരണവും ഞാൻ എപ്പോഴോ വീണ്ടും ഒന്നു മയങ്ങിപ്പോയി. കുറച്ചുനേരം കഴിഞ്ഞ് കണ്ണ് തുറന്നപ്പോഴേക്കും തലയ്ക്കകത്തെ ആ പുകമഞ്ഞൊക്കെ മാറി, ഇന്നലെ രാത്രി നടന്നതിന്റെ ഏകദേശ രൂപമൊക്കെ എനിക്ക് കൃത്യമായിട്ട് കിട്ടിത്തുടങ്ങിയിരുന്നു!
ആ ഉണക്കയില തിന്നതും, അനുവിനെ തള്ളിയിട്ടതും, അവളുടെ തല പൊട്ടി ചോര ഒഴുകിയതും, അവസാനം കൊലപാതകക്കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ സ്വന്തം കൈ ബ്ലേഡ് വെച്ച് വരച്ചതുമെല്ലാം ഒരു സിനിമ പോലെ എന്റെ മനസ്സിലേക്ക് തെളിഞ്ഞുവന്നു.
'എന്റെ പൊന്നോ... എന്നാലും ആ പൂതനയുടെ അഭിനയം സമ്മതിച്ചുകൊടുത്തേ പറ്റൂ! സ്വന്തം തല പൊട്ടി ചോരയൊലിച്ച് കിടന്നിട്ടും, അതെല്ലാം മറച്ചുവെച്ച് എന്റെ കൈയിലെ മുറിപ്പാട് വരെ മായ്ച്ചുകളഞ്ഞ്, ഇപ്പോൾ ദാ എല്ലാവരുടെയും മുന്നിൽ എന്റെ ജീവൻ രക്ഷിച്ച പുണ്യാളത്തിയായിട്ട്
💬 Comments
View all comments