0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

രാവിലെ ജനലിലൂടെ വെളിച്ചം അടിച്ചപ്പോഴാണ് ഞാൻ പതുക്കെ കണ്ണ് തുറന്നത്.

എഴുന്നേറ്റിരുന്നപ്പോൾ എനിക്ക് വല്ലാത്തൊരു അത്ഭുതം തോന്നി. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാവാറുള്ള ആ കടും ക്ഷീണവും ശരീരത്തിന്റെ മരവിപ്പും ഇന്നില്ല!

എത്ര ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ ഇങ്ങനെ ഒന്നു നീണ്ടു നിവർന്നു നിൽക്കുന്നത്. ശരീരത്തിന് നല്ല ഒന്നൊന്നര ഉന്മേഷം തോന്നുന്നുണ്ട്.

ഞാൻ പതുക്കെ ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ മനസ്സിലിട്ട് ഒന്നു റീലോഡ് ചെയ്യാൻ ശ്രമിച്ചു.

ചായക്കടയിൽ വെച്ച് സുമനൻ തന്ന ആ ഇല മൂക്കിലേക്ക് വലിച്ചു കയറ്റിയത് ഓർമ്മയുണ്ട്.

വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയത് എനിക്കോർമ്മയുണ്ട്. പക്ഷേ... അതിനുശേഷം എന്തു സംഭവിച്ചു എന്ന് ഒരു പിടുത്തവുമില്ല!

അവിടെ വെച്ച് എന്റെ മെമ്മറി കാർഡ് അങ്ങോട്ട് അടിച്ചുപോയിരിക്കുകയാണ്. തലയ്ക്കുള്ളിൽ ചെറിയൊരു പെരുപ്പ് ഇപ്പോഴും ബാക്കിയുണ്ട് താനും.

കഴുത്തിൽ കൈവെച്ച് ഞാൻ ആലോചിച്ചു, 'ആ ചെറ്റ ഇന്നലെയും എന്റെ ചോര കുടിച്ചോ...?'

ഏയ്യ്... ചാൻസില്ല! അങ്ങനെയെങ്കിൽ എനിക്ക് രാവിലെ ഇത്രയും എനർജി കിട്ടേണ്ടതല്ലല്ലോ.

സാധാരണ അവളുടെ ആ കടി കഴിഞ്ഞാൽ പിന്നെ എനിക്ക് എഴുന്നേൽക്കാൻ പോലും പറ്റാറില്ല. അപ്പോ സംഗതി സത്യമാണ്, സുമനൻ തന്ന ഇല നല്ല അസ്സലായിട്ട് വർക്കൗട്ട് ആവുന്നുണ്ട്!

ഞാൻ വേഗം ബെഡിൽ നിന്നും എഴുന്നേറ്റ് എന്റെ പേഴ്സ് എടുത്ത് പരിശോധിച്ചു. അതിലെ ആ രഹസ്യ അറ തുറന്ന് നോക്കിയപ്പോൾ ബാക്കി വന്ന ആ ഇലയുടെ കഷ്ണം അവിടെത്തന്നെ ഇരിപ്പുണ്ട്. അതുകണ്ടപ്പോഴാണ് എനിക്ക് ശരിക്കുമൊരു സമാധാനം വന്നത്.

തികഞ്ഞ ആത്മവിശ്വാസത്തോടെയും വലിയൊരു സന്തോഷത്തോടെയും ഞാൻ ആ ഇല അവിടെത്തന്നെ ഭദ്രമായി വെച്ച്, പേഴ്സ്

💬 Comments

View all comments