0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

ഒരുവിധം തിരിച്ചുപിടിച്ച്, രണ്ടും കൽപ്പിച്ച് ഞാൻ അവളുടെ അടുത്തുകൂടി ബാത്റൂമിലേക്ക് നടക്കാൻ തന്നെ തീരുമാനിച്ചു.

നെഞ്ചൊക്കെ ഒന്നുവരിച്ച്, മുഖത്ത് യാതൊരു കൂസലുമില്ലാത്ത ഭാവം വരുത്തി വലിയൊരു ഗമയിൽ ഞാൻ അവൾക്ക് നേരെ നടന്നു.

അവളുടെ തൊട്ടടുത്തെത്തിയതും വല്ലാത്തൊരു സുഗന്ധം എന്റെ ഇന്ദ്രിയങ്ങളിലേക്ക് അടിച്ചുകയറി!

സാധാരണ ആരെങ്കിലും കുളിച്ചു വരുമ്പോളുള്ള വെറുമൊരു സോപ്പിന്റെയോ ഷാംപൂവിന്റെയോ മണമല്ല അത്.

എന്തോ വിദേശത്ത് മാത്രം കിട്ടുന്ന, അത്യപൂർവ്വമായ ഏതോ പൂക്കളുടെ... അതായത് റോസും ലാവെൻഡറും ഒക്കെ ചേർന്ന, മനുഷ്യനെ വല്ലാതെ മത്ത് പിടിപ്പിക്കുന്ന ഒരു വശ്യമായ ഗന്ധം!

അവളുടെ നനഞ്ഞ മുടിയിൽ നിന്നും, ആ കുളിർമയുള്ള ശരീരത്തിൽ നിന്നും വരുന്ന ആ സുഗന്ധം ശരിക്കും എന്റെ തലച്ചോറിലേക്ക് തുളച്ചുകയറുന്ന പോലെ എനിക്ക് തോന്നി.

'അല്ലെങ്കിലും ഈ പൈസക്കാർക്ക് ഏത് വിലകൂടിയ സോപ്പും ഇട്ട് വേണമെങ്കിലും കുളിക്കാമല്ലോ... കോടീശ്വരിയായതുകൊണ്ട് ചിലപ്പോ വിദേശത്തുനിന്നും സ്പെഷ്യൽ ആയിട്ട് ഇറക്കുമതി ചെയ്യുന്ന വല്ല സോപ്പുമായിരിക്കും.'

ഒരുവിധത്തിൽ ശ്വാസം അടക്കിപ്പിടിച്ച് അവളുടെ മുന്നിലൂടെ ഞാൻ ബാത്റൂമിന്റെ ഉള്ളിലേക്ക് വഴുതി കയറി. ഉള്ളിൽ കയറിയ പാടെ, മറ്റൊന്നും ചിന്തിക്കാതെ വാതിലിന്റെ ലോക്ക് ഭദ്രമായി ഇട്ടു.

ഒന്നു പോരാഞ്ഞ് രണ്ടാമത്തെ കുറ്റിയും ഞാൻ വലിച്ചിട്ടു. ശേഷം വലിയൊരു ശ്വാസം പുറത്തേക്ക് വിട്ടു.

അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ഞാൻ അവളുടെ അത്രയും അടുത്തു കൂടി, ഒരു തട്ടുതട്ടുന്ന ഗ്യാപ്പിൽ നടന്നുപോയിട്ടും അവൾ എന്നെ ഒന്ന് മൈൻഡ് ചെയ്യുകയോ, ദേഷ്യത്തിൽ ഒരു നോട്ടം പോലും നോക്കുകയോ ചെയ്തില്ലല്ലോ! സാധാരണ എന്റെ കഴുത്തിലേക്ക് നോക്കി നാവ് നുണയേണ്ടവളാണ്. ഇതിപ്പോ ഇതെന്തുപറ്റി?

ഞാൻ ബാത്റൂമിന്റെ

💬 Comments

View all comments