Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]
വാതിലിൽ ചാരി നിന്ന് താടിക്ക് കൈകൊടുത്തു ചിന്തിച്ചു.
ഓ... കാര്യം പിടികിട്ടി! പാവം... ശരിക്കും പേടിച്ചുപോയിക്കാണും! ഇന്നലെ രാത്രി എന്റെയാ ലഹരിയിലുള്ള മാസ്സ് പെർഫോമൻസ് കണ്ടതും, എന്റെ ചോര കുടിക്കാൻ നോക്കിയപ്പോ കിട്ടിയ ആ ഇടിവെട്ട് ടേസ്റ്റും അവളെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ടാകും.
അവളിതുവരെ കണ്ട ആ പഴയ പേടിത്തൊണ്ടനായ അഭിമന്യു അല്ല ഞാൻ എന്ന് ആ പുണ്ടച്ചിക്ക് ഇപ്പോഴായിരിക്കും ശരിക്കും മനസ്സിലായത്.
അതിന്റെയൊരു ഞെട്ടൽ ആ മുഖത്ത് വ്യക്തമായിട്ടുണ്ടായിരുന്നു.
ഞാൻ ബാത്റൂമിലെ കണ്ണാടിയിലേക്ക് നോക്കി, എന്റെ മീശ പിരിച്ചു വെച്ച്, കോളർ ഒന്നുകൂടി പൊക്കിവെച്ചു.
'മോളെ അനു ചൈതന്യേ... നീ ഈ അഭിമന്യു ബലരാമൻ ശരിക്കും ആരാണെന്ന് അറിയാൻ കിടക്കുന്നതേ ഉള്ളൂ...'
കണ്ണാടിയിലെ എന്റെ മുഖത്ത് നോക്കി വലിയൊരു അണ്ടർവേൾഡ് ഡോണിനെപ്പോലെ ഞാൻ വായുവിൽ നോക്കി ഒന്നുകൂടി ചിരിച്ചു...!
ഞാൻ ഇട്ടിരുന്ന ഡ്രസ്സൊക്കെ ഊരിമാറ്റി നേരെ ഷവറിന് താഴെ പോയി നിന്നു. വെള്ളം തുറക്കാൻ വേണ്ടി കൈ നീട്ടിയപ്പോഴാണ് അവിടെ വെച്ചിരിക്കുന്ന സ്റ്റാൻഡിൽ ഇതുവരെ കാണാത്ത പുതിയൊരു സാധനം എന്റെ കണ്ണിൽ പെട്ടത്.
ഞാൻ കുറച്ചുകൂടി സൂക്ഷിച്ചു നോക്കി.
അതൊരു സോപ്പ് പെട്ടിയാണെന്ന് എനിക്ക് മനസ്സിലായി.
പക്ഷേ വെറുമൊരു സാധാരണ പെട്ടിയല്ല! സ്വർണ്ണ നിറത്തിലുള്ള എന്തോ ലോഹം കൊണ്ട് ഡിസൈൻ ചെയ്ത, നല്ല കട്ടിയുള്ള ഒരു കിടിലൻ കവർ. കാണുമ്പോൾ തന്നെ ഭയങ്കര വിലപിടിപ്പുള്ള ഏതോ ഐറ്റം ആണെന്ന് ഒറ്റനോട്ടത്തിൽ അറിയാം. ഏതോ രാജകൊട്ടാരത്തിൽ നിന്ന് അടിച്ചുമാറ്റിയതു പോലെയുണ്ട് അത് കാണാൻ.
ഞാൻ വല്ലാത്തൊരു ആകാംക്ഷയോടെ ആ പെട്ടിയുടെ അടപ്പ് പതുക്കെ ഒന്ന് തുറന്നു നോക്കി.
തുറന്ന
💬 Comments
View all comments