0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

പാടെ... ഉഫ്! കുറച്ചുനേരം മുൻപ് അനുവിന്റെ അടുത്ത് നിന്നപ്പോൾ കിട്ടിയ അതേ വശ്യമായ സുഗന്ധം എന്റെ ഇന്ദ്രിയങ്ങളിലേക്ക് ഒന്നുകൂടി അടിച്ചുകയറി! എന്റെ തലച്ചോറിലെ ഞരമ്പുകൾ വരെ ആ മണത്തിൽ ഒന്ന് റിഫ്രഷ് ആയതുപോലെ എനിക്ക് തോന്നി.

അതിനുള്ളിലിരിക്കുന്ന ആ സോപ്പ് കണ്ടാൽ ആരും ഒന്നുകൂടി നോക്കിപ്പോകും.ഇളം റോസ് നിറത്തിലുള്ള ഒരു സാധനം! അതിനുള്ളിൽ ചെറിയ സ്വർണ്ണത്തരികൾ പോലെ എന്തൊക്കെയോ തിളങ്ങുന്നുണ്ടായിരുന്നു. കണ്ടാൽ ഒരു കാരണവശാലും സോപ്പാണെന്ന് പറയില്ല, വല്ല സ്ട്രോബെറി ജെല്ലിയോ മറ്റോ ആണെന്നേ തോന്നു. ഒരു നിമിഷം അതെടുത്ത് വായിലിട്ട് ചവച്ചു തിന്നാലോ എന്ന് വരെ എനിക്ക് തോന്നിപ്പോയി.

ഓരോരോ കഴപ്പ് അല്ലാതെന്ത് പറയാൻ...

ഞാൻ ആ സോപ്പ് പതുക്കെ എന്റെ കയ്യിലെടുത്തു. അതിലേക്ക് നോക്കി നിൽക്കെ, എന്റെ മനസ്സിൽ വല്ലാത്തൊരു കുരുട്ടുബുദ്ധി ഉണർന്നു വന്നു....

എന്നെ ദിവസവും ഇട്ട് ഇഞ്ചിഞ്ചായി കൊല്ലുന്ന ആ യക്ഷിയുടെ, ചിലപ്പോ ലക്ഷങ്ങൾ വിലവരുന്ന ഈ സോപ്പ് ഞാൻ തേച്ചു കുളിച്ചാലോ?

അവളുടെ സ്പെഷ്യൽ സോപ്പ് ഞാൻ തീർത്താൽ എങ്ങനെയുണ്ടാകും?

ആലോചിച്ചപ്പോൾ എന്റെ ചുണ്ടിൽ അറിയാതെ വലിയൊരു വക്രചിരി വിടർന്നു!

പിന്നെ ഒന്നും നോക്കിയില്ല, ഞാൻ ഷവർ ഓൺ ചെയ്തു. ശേഷം ആ ആഡംബര സോപ്പ് എന്റെ ശരീരമാസകലം നന്നായിട്ടങ്ങ് പതപ്പിച്ചു! ഒരു തരി പോലും വിടാതെ എന്റെ കക്ഷത്തിലും, തുടയിടുക്കിലും, ഏറ്റവും അവസാനമായി എന്റെ ചന്തി വിടവിലും ഒക്കെ അത് നല്ല സൂപ്പറായി തേച്ചു പിടിപ്പിച്ചു.

ചിലപ്പോൾ മുഖത്ത് തേക്കുന്ന സ്വർണ്ണത്തരികളുള്ള വിലകൂടിയ സോപ്പ്, എന്റെ കുണ്ടിയിലൊക്കെ ഇട്ട് ഉരയ്ക്കുകയാണെന്ന് അവളറിയുമ്പോഴുള്ള ആ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിയേ...

💬 Comments

View all comments