0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

ഒന്നുമില്ല... ഓരോരോ മനസുഖം.....😌

ജീവിതത്തിൽ ഇങ്ങനെയൊക്കെ സന്തോഷിച്ച കാലം ഞാൻ മറന്നു...

ആ വിലപിടിപ്പുള്ള സോപ്പും തേച്ച്, നല്ല രാജകീയമായ ഒരു കുളിയും പാസ്സാക്കി ഞാൻ ബാത്റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.

റൂമിലേക്ക് നോക്കുമ്പോൾ കക്ഷി ഡ്രസ്സൊക്കെ മാറി ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായി നിൽക്കുകയാണ്. എന്നാൽ എന്നെ കണ്ടതും അവൾ ഇരുന്ന സ്ഥലത്ത് നിന്നും എന്തോ ഇറച്ചിക്കഷ്ണം കണ്ട പട്ടിയെപ്പോലെ മൂക്കുവികസിപ്പിച്ച് വായുവിലേക്ക് മണക്കാൻ തുടങ്ങി!

എന്റെ ശരീരത്തിൽ നിന്നും വരുന്ന സോപ്പിന്റെ ഗന്ധം അവളുടെ മൂക്കിലേക്ക് കൃത്യമായി അടിച്ചു കയറിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അവൾ കണ്ണുകൾ ചെറുതാക്കി എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി.

അവളുടെ ആ നോട്ടം കണ്ട് ഉള്ളൊന്നു കാളിയെങ്കിലും, 'ഞാനൊന്നും ചെയ്തില്ലേ രാമനാരായണാ...' എന്ന ഭാവത്തിൽ, അവളെ ഒട്ടും മൈൻഡ് ചെയ്യാതെ വലിയ ഗമയിൽ ഞാനെന്റെ പാട്ടിന് നടന്നു.

ശേഷം അലമാര തുറന്ന്, എന്റെ മുണ്ടെടുത്ത് ഡ്രസ്സ് മാറ്റാൻ തുടങ്ങി. ഞാൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് അവളെ കാണിക്കുകയായിരുന്നു എന്റെ ലക്ഷ്യം.

പക്ഷേ പെട്ടെന്നാണ് എന്റെ പുറകിൽ എന്തോ ഒരു കൊടുങ്കാറ്റ് വീശിയതുപോലെ എനിക്ക് തോന്നിയത്. തിരിഞ്ഞു നോക്കുന്നതിന് മുൻപ് തന്നെ അവൾ എന്റെ തൊട്ടടുത്ത് പാഞ്ഞെത്തിയിരുന്നു!

യാതൊരു മുന്നറിയിപ്പുമില്ലാതെ, ഒരക്ഷരം പോലും മിണ്ടാതെ അവൾ ഡയറക്റ്റായിട്ടെന്റെ കഴുത്തിന് കുത്തിപ്പിടിച്ച് എന്നെ വായുവിലേക്ക് ഒറ്റ ഉയർത്തൽ!

"അക്ക്..."

എന്റെ തൊണ്ടയിൽ നിന്നും ഒരു ഞരക്കം മാത്രമേ പുറത്തുവന്നുള്ളൂ. എന്റെ കാലുകൾ നിലത്തുനിന്നും മുകളിലേക്ക് പൊങ്ങി. ആ ഒറ്റക്കൈയുടെ പിടുത്തത്തിൽ എന്റെ ശ്വാസം നിന്നുപോയി.

ആ സോപ്പ് ഞാൻ എന്റെ കുണ്ടിയിലൊക്കെ തേച്ചുരച്ചതിന്റെ

💬 Comments

View all comments