Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]
കലിപ്പിലാണല്ലോ ദൈവമേ ഇവളെന്നെ ഈ കൊല്ലാൻ പോകുന്നതെന്ന് വിചാരിച്ച് ഞാൻ പ്രാണവെപ്രാളത്തിൽ കൈകാലിട്ടടിച്ചു.
"അ... അനു... എന്നെ വി... വിടെടി... ഞാ... ഞാനിനി നിന്റെ ആ സോപ്പ് എടുക്കില്ല... സത്യം! വേണമെങ്കിൽ ഞാൻ വേറെ വാങ്ങിത്തരാം... സോറി... എന്നോട് ക്ഷമിക്ക്..."
ശ്വാസം കിട്ടാതെ പിടയുന്നതിനിടയിലും ഞാൻ വിക്കി വിക്കി പറഞ്ഞു.
പക്ഷേ അവൾ അതൊന്നും കേൾക്കാത്ത മട്ടിലായിരുന്നു. ആ മുഖത്ത് ഒരുതരം വന്യമായ ഭാവം നിറഞ്ഞുനിന്നു. അവളുടെ കണ്ണുകളിൽ ആ ഭീകരമായ ചുവപ്പുനിറം വീണ്ടും പടരുന്നത് ഞാൻ നടുക്കത്തോടെ കണ്ടു. എന്റെ ആ മാപ്പപേക്ഷകൾക്കൊന്നും യാതൊരു വിലയും കൊടുക്കാതെ, അവളുടെ ചുണ്ടുകൾക്കിടയിലൂടെ പുറത്തുവന്ന ആ കൂർത്ത പല്ലുകൾ എന്റെ കഴുത്തിലെ ഞരമ്പിലേക്ക് അവൾ ആഴ്ത്തിയിറക്കി!
കഴുത്തിൽ അവളുടെ പല്ല് താഴ്ന്നതും എന്റെ കഥ കഴിഞ്ഞു എന്ന് ഞാൻ ഉറപ്പിച്ചു.
സോപ്പ് കുണ്ടിയിൽ തേച്ചതിന്റെ കലിപ്പിൽ ഇവളിന്ന് എന്നെ ഊറ്റിക്കുടിക്കുമെന്ന് തന്നെ ഞാൻ വിചാരിച്ചു.
ഞാൻ കണ്ണും പൂട്ടി ആ വേദനയും സഹിച്ച് അങ്ങനെ നിൽക്കുമ്പോഴാണ് തൊട്ടടുത്ത നിമിഷം...
"ത്ഫൂ... ഛെ...!!"
അവളുടെ ശബ്ദം എന്റെ കാതുകളിൽ കേട്ടത്...
എന്റെ കഴുത്തിലെ പിടുത്തം വിട്ട് അവൾ ഒരൊറ്റ ചാട്ടമായിരുന്നു പുറകോട്ട്!
എന്റെ സിരകളിൽ നിന്നും വായിലേക്ക് പോയ ആ ഒരിറ്റ് ചോര, എന്തോ വലിയ അറപ്പുള്ള സാധനം ചവച്ചതുപോലെ അവൾ അപ്പടി ടൈൽസിലേക്ക് കാർക്കിച്ചു തുപ്പിക്കളഞ്ഞു.
ഏതോ പഴയ ചീഞ്ഞ മീൻ തിന്നതുപോലെ അവളുടെ മുഖം വല്ലാതെ കോടിപ്പോയിരുന്നു.
എന്റെ ചോരയ്ക്ക് എന്തോ എയ്ഡ്സ് വന്നതുപോലെയുള്ള അവളുടെ ആ തുപ്പലും കോപ്രായവും കണ്ടപ്പോൾ എനിക്ക് ശരിക്കും ചിരിയാണ് വന്നത്.
💬 Comments
View all comments