0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

പക്ഷെ മുന്നിലുള്ള ഭദ്രക്കാളിയേ നോക്കി ചിരിക്കാൻ പറ്റുമോ...

അവൾ കൈപ്പത്തി കൊണ്ട് ചുണ്ടൊക്കെ അമർത്തി തുടച്ച്, എന്നെ രൂക്ഷമായിട്ടൊന്ന് നോക്കി.

ആ ചുവന്ന കണ്ണുകളിൽ എന്നെ പച്ചക്ക് കത്തിക്കാനുള്ള ദേഷ്യമുണ്ടായിരുന്നു....

അപ്പോഴാണ് എനിക്ക് കാര്യം കത്തിയത്, സീൻ സോപ്പിന്റെ അല്ല... എന്റെ ചോരയുടെ ടേസ്റ്റ് മാറിയതാണ് കക്ഷിയെ ശരിക്കും ഭ്രാന്ത് പിടിപ്പിച്ചത്!

എന്നെ നോക്കി പല്ലിറുമ്മി കുറച്ചുനേരം നിന്നിട്ട്, ഒരക്ഷരം പോലും മിണ്ടാതെ അവൾ അവളുടെ ബാഗും വലിച്ച് പിടിച്ച് പുറത്തേക്ക് ചവിട്ടി തുള്ളി പോയി...!

റൂമിന്റെ വാതിൽ വലിച്ചടച്ച ആ പോക്കിൽ, വാതിലിന്റെ കട്ടിള അടക്കം ഇളകിയോ എന്ന് ഞാൻ സംശയിച്ചു.

വാതിൽ അടഞ്ഞതും, കഴുത്തിൽ നിന്നും പൊടിയുന്ന ചോര തുടച്ചുകൊണ്ട് ഞാൻ വലിയൊരു നെടുവീർപ്പിട്ടു.

എന്റെ പൊന്നോ... സുമനൻ തന്ന ആ സാധനം ഒരു ഒന്നൊന്നര ഐറ്റം തന്നെ... 😏!

അതിപ്പോഴും എന്റെ ശരീരത്തിൽ കിടന്ന് വർക്ക് ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോൾ കിട്ടിയ സമാധാനം.....ഹോ....

ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ, ആ അടഞ്ഞ വാതിലിലേക്ക് നോക്കി ഞാൻ വീണ്ടും എന്റെ ആ പഴയ വെടലച്ചിരി പാസ്സാക്കി!

**********

അങ്ങനെ ഒരാഴ്ച കടന്നുപോയി.

സുമനൻ കൊടുത്ത ആ വിദേശ ഇല അഭിയുടെ ജീവൻ രക്ഷിക്കുന്ന കാവൽമാലാഖയായി മാറിയിരുന്നു.

എല്ലാ ദിവസവും രാത്രി റൂമിലേക്ക് പോകുന്നതിന് മുൻപ് അവൻ രഹസ്യമായി ആ ഇല ഉപയോഗിച്ചുപോന്നു.

ആദ്യത്തെ രണ്ടു മൂന്നു ദിവസം കൂടി അനു അവന്റെ ചോര കുടിക്കാൻ ഒന്ന് ശ്രമിച്ചു നോക്കിയിരുന്നു.

എന്നാൽ ചോര വായിലേക്ക് എത്തുമ്പോഴേക്കും പഴയതിലും വലിയ അറപ്പോടെ അവളത് നിലത്തേക്ക് തന്നെ തുപ്പിക്കളഞ്ഞു. ഒടുവിൽ അവൾക്ക്

💬 Comments

View all comments