0%

Chapter Title : ലവ് ബൈറ്റ് 10 [കാവൽക്കാരൻ]

ഒരു ഒന്നൊന്നര ചരക്ക്!

'എന്റെ ശിവനേ... ഇത്രയും നല്ല മുഴുത്ത ചരക്കുകളൊക്കെ ഈ ആശുപത്രിയിൽ ഉണ്ടായിരുന്നോ? ഇതിനുമുൻപ് അമ്മയുടെ ഒപ്പം എത്രയോ തവണ ഈ ആശുപത്രിയിൽ വന്നിട്ടുണ്ട്, അന്നൊന്നും ഇതിലൊന്നിനെപ്പോലും ഞാൻ കണ്ടില്ലല്ലോ!

അമ്മ കൂടെയുള്ളപ്പോൾ ഇവരെയൊക്കെ ആരാണാവോ ഒളിപ്പിച്ചു വെക്കുന്നത്!'

അവർ മൂന്നുപേരും എന്റെ കട്ടിലിന് അടുത്തേക്ക് വന്നു.

"സാറിന് ഇപ്പോൾ എങ്ങനെയുണ്ട്? എന്തെങ്കിലും ആവശ്യമുണ്ടോ? വെള്ളം വേണോ? തലയിണ ഒന്ന് ശരിയാക്കി വെക്കട്ടെ?"

ഇടയ്ക്കിടെ അവർ മാറിമാറി എന്നോട് ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. വിറയ്ക്കുന്ന അവരുടെ ശബ്ദവും, പേടിച്ചു വിറച്ച ആ പേടമാൻ മിഴികളും കണ്ടാൽ തന്നെ അറിയാം, പുറത്തിറങ്ങിയപ്പോൾ ആ പൂതന ഇവരെ നല്ല രീതിയിൽ പേടിപ്പിച്ചു വിട്ടിട്ടുണ്ടെന്ന്!

'എന്റെ ഭർത്താവിന് വല്ല ബുദ്ധിമുട്ടും ഉണ്ടായാൽ നിങ്ങളുടെയൊക്കെ തോല് ഞാൻ ഉരിക്കും' എന്ന ലൈനിൽ എന്തോ കനപ്പെട്ട ഭീഷണി തന്നെ മുഴക്കിയിട്ടുണ്ട്.

'ആ... അതെന്തായാലും നന്നായി! അവളെക്കൊണ്ട് ഇങ്ങനെയെങ്കിലും എനിക്ക് കുറച്ച് ഉപകാരം ഉണ്ടാവട്ടെ!'

അവരുടെ ആ പേടി മാറ്റാനായി ഞാൻ പതുക്കെ എന്റെ നമ്പറുകൾ പുറത്തെടുത്തു. കുറച്ചു സമയം കൊണ്ട് തന്നെ എന്റെ സ്വതസിദ്ധമായ തമാശകളും വളിച്ച കൗണ്ടറുകളും അടിച്ച് ഞാൻ അവരുമായിട്ട് നല്ല കമ്പനിയായി!

എന്റെ കോമഡി കേട്ട് അവർ മൂന്നുപേരും വാ പൊത്തി ചിരിക്കാൻ തുടങ്ങി. അവരെ വീഴ്ത്താൻ എനിക്കതൊക്കെ ധാരാളമായിരുന്നു!

'ഹോ... ഞാൻ ഒരു സംഭവം തന്നെയാണല്ലേ! ഐ.സി.യുവിൽ കിടക്കുമ്പോഴും മൂന്ന് സുന്ദരിമാരെ ഒരേസമയം ചിരിപ്പിച്ച് വീഴ്ത്താൻ പറ്റുന്നുണ്ടെങ്കിൽ, എനിക്ക് എന്തൊക്കെയാ കഴിവുകൾ!

എന്റെ ഈ ടാലന്റ് ഞാൻ ഇതുവരെ തിരിച്ചറിഞ്ഞില്ലല്ലോ ഭഗവാനേ...'

ഞാൻ സ്വയം പൊക്കി ചിന്തിച്ചു.

💬 Comments

View all comments