Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
നോക്കി.
ഹോ! എന്തൊരു നോട്ടമാണത്! നിലവിളക്കിന് മുന്നിൽ ചാണകം കണ്ടത് പോലെയൊരു നോട്ടം...
'ഇവനെപ്പോലൊരു കൂതറയുടെ കൂടെ ഇങ്ങനൊരു മാലാഖയോ?' എന്ന അസൂയയും പുച്ഛവും ഒക്കെ ആ കണ്ണുകളിൽ ജ്വലിച്ചു നിൽക്കുന്നത് കാണാം.
സംഗതി ഏറ്റിട്ടുണ്ട്! ഇനി കുറച്ചുകൂടി ഒന്ന് ഉഷാറാക്കിയാൽ മതി, ഇവൾ എന്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പൊയ്ക്കോളും.
അവൾ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിന് നേരെ കൈ കാണിച്ചു. ഡ്രൈവർ വേഗം വണ്ടി സ്റ്റാർട്ട് ചെയ്ത് ഞങ്ങളുടെ മുന്നിൽ കൊണ്ടുവന്നു നിർത്തി.
അവൾ ഡ്രൈവറുടെ അടുത്തുചെന്നു.
"താൻ പൊയ്ക്കോ.ഞാൻ വന്നോളാം..."
അവളുടെ ശബ്ദത്തിൽ തികഞ്ഞ അധികാരം. ഡ്രൈവർ മറുത്തൊന്നും പറഞ്ഞില്ല. ഒരു മാതൃകാ പുരുഷോത്തമനെപ്പോലെ ശരി മേഡം എന്ന മട്ടിൽ തലയാട്ടി സല്യൂട്ട് അടിച്ച്, കീ അവൾക്ക് കൈമാറി അവിടെ നിന്നും മാറി നിന്നു.
അവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
ഞാൻ ആ കറുത്ത സുന്ദരിയെ (കാറിനെയാണ്!) ഒന്ന് തൊട്ടുനോക്കി.
മിനുമിനുത്ത ബോഡി... എന്തൊരു ഫിനിഷിംഗ്! അറിയാതെ എന്റെ അഭിനയം ഒക്കെ മറന്നുപോയി. ആ കാറിനെ ഒന്ന് തലോടി.
പെട്ടെന്ന് പാസഞ്ചർ സീറ്റിന്റെ ഡോർ തുറന്നു. അവൾ ഉള്ളിൽ നിന്നും എനിക്ക് ഡോർ തുറന്നു തരികയാണ്!
"കയറുന്നില്ലേ?"
ഞാൻ ഞെട്ടി. ശേഷം വേഗംതന്നേ പഴയ കൂതറ ലുക്ക് മുഖത്ത് വരുത്തി.
"ആ കയറാം കയറാം..."
ഞാൻ അകത്തേക്ക് കയറി.
വാതിൽ അടഞ്ഞതും പുറത്തെ ബഹളങ്ങളൊക്കെ കട്ട് ചെയ്ത പോലെ. എസി തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങുന്നു. സീറ്റിന്റെ കുഷ്യൻ... ഹോ! അമ്മയുടെ മടിയിൽ തലവെച്ച് കിടക്കുന്ന സുഖം!
ഇത്രയും സോഫ്റ്റ് ആയ സീറ്റ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ആ സുഖം കൊണ്ടാണോ, അവളിൽ നിന്നും വരുന്ന സുഗന്ധം കൊണ്ടാണോ എന്നറിയില്ല... ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ പതിയെ അടഞ്ഞു പോയി. സ്വർഗ്ഗത്തിലൂടെ ഒഴുകി നടക്കുന്ന പോലെ...
💬 Comments
View all comments