0%
Chapter 3

ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

ലവ് ബൈറ്റ് [കാവൽക്കാരൻ]
Author : കാവൽക്കാരൻ | Read All Parts | 👁 2.1K |

ലവ് ബൈറ്റ് 3

Love Bite Part 3 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


1770656021664

എഴുത്ത് നിർത്താൻ തീരുമാനിക്കുന്നതിനു മുന്പേ എഴുതിയ കുറച്ചു ഭാഗമാണ് ഇത്. So നിങ്ങൾക്ക് വേണമെങ്കിൽ വായിക്കാം വായിക്കാതിരിക്കാം.

_________________________________________

അങ്ങനെ സ്വപ്നങ്ങൾ ഓരോന്നായി നെയ്തുകൂട്ടിയ ദിനങ്ങൾ...

ഇന്ന് വലിയൊരു ദിവസമാണ്.

ഞങ്ങൾ അനുവിന്റെ വീട്ടിലേക്ക് പോവുകയാണ്. കല്യാണം ഉറപ്പിക്കാൻ.

എന്തുകൊണ്ടോ അവളുടെ അമ്മയ്ക്ക് ഒരേ നിർബന്ധം, കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്ന്.

എന്താണിത്ര തിടുക്കം? അറിയില്ല.

ഒരുപക്ഷേ, അവൾക്ക് ജാതകദോഷം എന്തെങ്കിലുമുണ്ടോ, അതോ വേറെന്തെങ്കിലും കാരണമുണ്ടോ?

എന്തായാലും, ഞാനിന്ന് എന്റെ അനുവിനെ സ്വന്തമാക്കാൻ പോവുകയാണ്.

************

സമയം രാവിലെ 10 മണി.

വെയിൽ പരന്നു തുടങ്ങിയിട്ടേയുള്ളൂ. കൊച്ചി നഗരത്തിലെ തിരക്കുകളിൽ നിന്നും മാറി, അധികം ശബ്ദകോലാഹലങ്ങളില്ലാത്ത ഒരു വിഐപി ഏരിയ.

ഞങ്ങളുടെ കുടുംബം മൊത്തമുള്ള കാർ ആ വലിയ മതിലിന് മുന്നിൽ വന്ന് നിന്നു.

ഒരു വീടാണോ അതോ വല്ല രാജകൊട്ടാരമാണോ എന്ന് സംശയിച്ചുപോകുന്ന വലുപ്പം. ആകാശം മുട്ടെ ഉയരത്തിൽ കെട്ടിയ മതിൽക്കെട്ട്.

ഗേറ്റിന്റെ സൈഡിലെ മതിലിൽ, കറുത്ത ഗ്രാനൈറ്റിൽ സ്വർണ്ണ ലിപികളിൽ എഴുതിവെച്ചിരിക്കുന്ന ആ പേര് ഞാൻ അത്ഭുതത്തോടെ മനസ്സിൽ വായിച്ചു...

"കൗസ്തുഭം"

മഹാവിഷ്ണുവിന്റെ മാളികയുടെ പേര്! ആ പേരിന്റെ ഗാംഭീര്യം ആ വീടിനും ഉണ്ടായിരുന്നു. വെയിലത്ത് ആ അക്ഷരങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു....

കാർ ഹോൺ അടിച്ചതും, സെക്യൂരിറ്റി ക്യാബിനിൽ നിന്നും യൂണിഫോം ഇട്ട ഒരാൾ ഓടിവന്നു. ഞങ്ങളെ കണ്ടതും അയാൾക്ക് കാര്യം പിടികിട്ടി കാണണം. മുഖത്തൊരു വല്ലാത്ത ബഹുമാനം.

അയാൾ ഞങ്ങളെ നോക്കി സല്യൂട്ട് അടിച്ച്, ഒരു റിമോട്ടിലമർത്തി.

ആ കൂറ്റൻ ഇരുമ്പ് ഗേറ്റ് ശബ്ദമില്ലാതെ, പതിയെ രണ്ട് വശത്തേക്കും മലർക്കെ തുറന്നു വന്നു...

ഗേറ്റ് കടന്ന് ഞങ്ങളുടെ കാർ ഉള്ളിലേക്ക് നീങ്ങി.

എന്റെ കണ്ണ് തള്ളിപ്പോയി!

ഇതൊരു വീടാണോ അതോ വല്ല റിസോർട്ടാണോ?

ഏക്കർ കണക്കിന് പരന്നു കിടക്കുന്ന, പച്ച വിരിച്ച പുൽത്തകിടി. അതിനിടയിലൂടെ ടാർ ചെയ്ത, വളഞ്ഞുപുളഞ്ഞ റോഡ്.

ഇരുവശത്തും വിദേശത്ത് നിന്ന് കൊണ്ടുവന്നതെന്ന് തോന്നിക്കുന്ന പൂമരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നുണ്ട്...

ആ വലിയ പറമ്പിന്റെ ഒത്ത നടുവിലായി...

കൗസ്തുഭം!

ഒരു പാൽകടലിൽ ഉയർന്നു നിൽക്കുന്ന കൊട്ടാരം പോലെ, വെളള നിറത്തിൽ കുളിച്ചു നിൽക്കുന്ന ഭീമാകാരമായ വീട്.

കേരളീയ തനിമയും പാശ്ചാത്യ ശൈലിയും ഒത്തിണങ്ങിയ ഒരു അത്ഭുതം. മുന്നിലെ വമ്പൻ തൂണുകളും, സൂര്യപ്രകാശം തട്ടി തിളങ്ങുന്ന വലിയ ഗ്ലാസ് ജനാലകളും ആ വീടിന്റെ പ്രൗഢി വിളിച്ചോതുന്നുണ്ടായിരുന്നു.

മുറ്റത്ത് ഒരു വലിയ ഫൗണ്ടൻ പ്രവർത്തിക്കുന്നുണ്ട്. വെള്ളം തെറിക്കുന്ന ശബ്ദം മാത്രം അതിൽ നിന്നും കേൾക്കാം. കാരണം അത്രയ്ക്കും നിശബ്ദമാണ് ആ അന്തരീക്ഷം.

ഞാൻ കണ്ണെടുക്കാതെ ആ

💬 Comments

View all comments