Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]
വിരിച്ചു നിൽക്കുന്നുണ്ട്...
ആ വലിയ പറമ്പിന്റെ ഒത്ത നടുവിലായി...
കൗസ്തുഭം!
ഒരു പാൽകടലിൽ ഉയർന്നു നിൽക്കുന്ന കൊട്ടാരം പോലെ, വെളള നിറത്തിൽ കുളിച്ചു നിൽക്കുന്ന ഭീമാകാരമായ വീട്.
കേരളീയ തനിമയും പാശ്ചാത്യ ശൈലിയും ഒത്തിണങ്ങിയ ഒരു അത്ഭുതം. മുന്നിലെ വമ്പൻ തൂണുകളും, സൂര്യപ്രകാശം തട്ടി തിളങ്ങുന്ന വലിയ ഗ്ലാസ് ജനാലകളും ആ വീടിന്റെ പ്രൗഢി വിളിച്ചോതുന്നുണ്ടായിരുന്നു.
മുറ്റത്ത് ഒരു വലിയ ഫൗണ്ടൻ പ്രവർത്തിക്കുന്നുണ്ട്. വെള്ളം തെറിക്കുന്ന ശബ്ദം മാത്രം അതിൽ നിന്നും കേൾക്കാം. കാരണം അത്രയ്ക്കും നിശബ്ദമാണ് ആ അന്തരീക്ഷം.
ഞാൻ കണ്ണെടുക്കാതെ ആ കാഴ്ചകൾ കാണുന്നതിനിടയിലാണ് വീടിന്റെ വലതുവശത്തേക്ക് എന്റെ ശ്രദ്ധ പോയത്.
അവിടെ നീളത്തിൽ ഒരു കാർ പോർച്ച് ഉണ്ടായിരുന്നു.....
അല്ല, അതൊരു പോർച്ച് ആണെന്ന് പറയാൻ പറ്റില്ല. ഒരു മിനി കാർ ഷോറൂം ആണെന്ന് പറയുന്നതാവും ശരി!
നിരത്തിയിട്ടിരിക്കുന്ന വണ്ടികൾ കണ്ടാൽ ഏതൊരു വാഹനപ്രേമിയുടെയും കിളി പോകും.
ഒരു വെളുത്ത മെഴ്സിഡസ് ബെൻസ്, അതിനപ്പുറം കടും നീല നിറത്തിലുള്ള ബിഎംഡബ്ല്യു, പിന്നെ ഒരു റേഞ്ച് റോവർ, സ്പോർട്ടി ലുക്കുള്ള ഒരു ഓഡി...
അങ്ങനെ കോടികൾ വിലമതിക്കുന്ന വണ്ടികൾ വെയിലത്ത് തിളങ്ങി നിൽക്കുന്നു.
പക്ഷേ, എന്റെ കണ്ണുകൾ ഉടക്കിയത് അതിലൊന്നിലുമല്ല. ആ നിരയുടെ ഏറ്റവും ഒടുവിലായി, രാജകീയ പ്രൗഢിയോടെ കിടക്കുന്ന ആ കറുത്ത സുന്ദരിയിൽ!
റോൾസ് റോയ്സ്!
അതേ എന്റെ അനുവിന്റെ വണ്ടി! മറ്റ് കാറുകളെല്ലാം അതിന് മുന്നിൽ വെറും കളിപ്പാട്ടങ്ങൾ പോലെ തോന്നി....
ഞാൻ വെറുതെ ഒന്ന് കണക്കുകൂട്ടി നോക്കി.
ഞാനിപ്പോ തുടങ്ങാൻ പോകുന്ന ആ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് കിട്ടുന്ന ലാഭം വെച്ച്, ഇതിലൊരു വണ്ടിയുടെ ടയർ എങ്കിലും വാങ്ങാൻ പറ്റുമോ? ഇതിൽ ഏതെങ്കിലും ഒന്ന് സ്വന്തമാക്കണമെങ്കിൽ ഞാൻ എത്ര കാലം പണിയെടുക്കണം? അല്ല, എത്ര ജന്മം ജനിക്കണം?
എന്റെ ഉള്ളൊന്നു കാളി.
ഇത്രയും വലിയ സാമ്രാജ്യത്തിന്റെ അവകാശിയായ അനു എവിടെ, ഞാൻ എവിടെ!
കാർ പോർട്ടിക്കോയിൽ ചെന്ന് നിന്നു. ഡ്രൈവർ ഡോർ തുറന്നു തന്നപ്പോൾ, കാല് നിലത്തു കുത്താൻ എനിക്ക് പേടി തോന്നി. ആ മാർബിൾ തറയിൽ എന്റെ കാലിലെ ചെളി
💬 Comments
View all comments