Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
ഞാൻ പറഞ്ഞത്, നീ ഒരു സാഡിസ്റ്റ് ആണെന്ന്."
"എന്ത്?"
"അതെടാ. സ്വന്തം സന്തോഷം സ്വയം നശിപ്പിക്കുന്ന സാഡിസ്റ്റ്! നീ ഒന്ന് ആലോചിച്ചു നോക്കിയേ... അവൾക്ക് നിന്നെ പണ്ടേ അറിയാം. നിന്റെ ഈ, തൊഴിലില്ലായ്മയും, നിന്റെ ഈ കൂതറ സ്വഭാവവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അവൾ നിന്നെ സ്നേഹിച്ചത്. അല്ലാതെ നിന്റെ പോക്കറ്റിലെ ഗാന്ധിപ്പടം കണ്ടിട്ടല്ല."
അവൻ ടെറസിലൂടെ ഒന്ന് നടന്നു, എന്നിട്ട് എന്റെ മുന്നിൽ വന്ന് നിന്നു. അവന്റെ വാക്കുകൾക്ക് നല്ല മൂർച്ചയുണ്ടായിരുന്നു.
"നീ ഒന്ന് കണ്ണടച്ച് ആലോചിച്ചു നോക്കിയേ... ഇന്ന് നീ അവളെ കൊണ്ട് പോയത് എങ്ങോട്ടാ? ഹയാത്തിലെ എസി റൂമിലേക്കല്ല, ഓടയുടെ സൈഡിലെ നാറുന്ന തട്ടുകടയിലേക്ക്. അവിടെ ആ ഈച്ചയാർക്കുന്ന ബെഞ്ചിൽ ഇരിക്കാൻ അവൾ മടി കാണിച്ചോ? ഇല്ലല്ലോ..."
അവൻ പറയുന്നത് കേട്ടപ്പോൾ ആ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു.
"അവൾ വിചാരിച്ചിരുന്നെങ്കിൽ നിന്നേ രണ്ട് ചീത്തയും പറഞ്ഞ് പോകാമായിരുന്നു. പക്ഷെ അവൾ നിന്റെ കൂടെ ഇരുന്നു. നീ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ ഒക്കെ സഹിച്ചു. എന്തിനാണെന്ന് അറിയാമോ? അത് നിന്നേ ഇഷ്ട്ടമായത്ക്കൊണ്ടല്ലേ?. പണമുള്ളവർക്ക് പണം വെറും പേപ്പറാണ് അഭി... പക്ഷേ അവൾ നോക്കുന്നത് മനസ്സാണ്. ആ മനസ്സ് നീ കാണാതെ പോകരുത്...."
സാധാരണ കിരൺ ഇങ്ങനെ ഒന്നും സംസാരിക്കാത്ത ആളാണ് പക്ഷേ അവന്റെ വാക്കുകൾ എന്റെ ഉള്ളിൽ തറച്ചുപോവുകയാണ്...
"പിന്നെ നീ പേടിക്കുന്നത് പണത്തെയാണോ? എടാ, നാളെ നിനക്ക് ജോലി കിട്ടും. നീയും പൈസ ഉണ്ടാക്കും. പക്ഷെ സ്നേഹം... അത് കാശ് കൊടുത്താൽ കിട്ടുമോടാ? നിന്റെ കോലം കണ്ടിട്ടും അവൾ അത്രയും വിലപ്പിടിപ്പുള്ള കാറിൽ നിന്നേ കയറ്റിയില്ലേ. എല്ലാം നിന്റെ അഭിനയമാണെന്ന് മനസ്സിലായിട്ടും അവൾ അതിനെല്ലാം നിന്ന് തന്നില്ലേ... അത്രയൊക്കെ മതിയട ഒരാണിന് ജീവിതകാലം മുഴുവൻ സന്തോഷിക്കാൻ..."
കിരണിന്റെ ഓരോ വാക്കും എന്റെ മനസ്സിലെ ഇരുട്ട് മാറ്റുന്നതുപോലെ തോന്നി.
ശരിയാണല്ലോ...
💬 Comments
View all comments