Chapter Title : ലവ് ബൈറ്റ് 2 [കാവൽക്കാരൻ]
മറുപടി പറ. നിനക്ക് അവളെ ഇഷ്ടമാണോ?"
ആ ചോദ്യം കേട്ടതും ഞാൻ ഒന്ന് പരുങ്ങി. ഇരുട്ടായതുകൊണ്ട് എന്റെ മുഖം ചുവന്നത് അവൻ കണ്ടില്ല.
"അത്... കാണാൻ കൊള്ളാം. നല്ല ഭംഗിയാ... പിന്നെ നല്ല പഠിപ്പ്..., പെരുമാറ്റം അതിനെക്കുറിച്ച് വലിയ ധാരണയില്ല പക്ഷേ സ്വൽപ്പം ജാഡയൊക്കെ ഉള്ള കൂട്ടത്തിലാ.."
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ, താല്പര്യമില്ലാത്ത പോലെ പറഞ്ഞു.
"എടാ പൊട്ടാ, വളച്ചുകെട്ടാതെ പറ. നിനക്ക് അനു ചൈതന്യയെ ഇഷ്ടമാണോ അല്ലയോ?"
ഞാൻ ഒരു നിമിഷം ആലോചിച്ചു.അവൾക്കുറിച്ച് ആലോചിക്കുംതോറും എവിടെനിന്നോ വരുന്ന കുളിർക്കാറ്റേന്നെ തഴുകി മറയുന്നു..
"മ്മ്... ഇഷ്ടമാണ്."
ഞാൻ പതിയെ സമ്മതിച്ചു.
"എന്നാപ്പിന്നെ നിനക്ക് അവളെ അങ്ങ് കെട്ടിക്കൂടാ? അമ്മ പറഞ്ഞത് അവൾക്കും നിന്നെ ഇഷ്ടപ്പെട്ടു എന്നല്ലേ? പിന്നെന്താടാ നിനക്ക് പ്രശ്നം?"
ഞാൻ ദീർഘശ്വാസം വിട്ടു..
"എടാ കിരാ... അത് ശരിയാവില്ലടാ. എവിടെ കിടക്കുന്ന അവൾ, എവിടെ കിടക്കുന്ന ഞാൻ? അവൾ കോടീശ്വരിയാണ്.പിന്നേ എന്നെക്കുറിച്ച് നിനക്ക് അറിയാവുന്നതല്ലേ...നാളെ അവളുടെ കാശിന്റെ പേരിൽ നാട്ടുകാരും വീട്ടുകാരും എന്നെ കളിയാക്കും. ഒരു അലങ്കാര വസ്തുവായി ഇരിക്കേണ്ടി വരും...അത്രയും വലിയ ബന്ധങ്ങളൊന്നും നമുക്ക് പറ്റില്ല."
എന്റെ മറുപടി കേട്ടതും കിരൺ വീണ്ടും ചിരിച്ചു...
"ഇതുകൊണ്ടാണ് ഞാൻ പറഞ്ഞത്, നീ ഒരു സാഡിസ്റ്റ് ആണെന്ന്."
"എന്ത്?"
"അതെടാ. സ്വന്തം സന്തോഷം സ്വയം നശിപ്പിക്കുന്ന സാഡിസ്റ്റ്! നീ ഒന്ന് ആലോചിച്ചു നോക്കിയേ... അവൾക്ക് നിന്നെ പണ്ടേ അറിയാം. നിന്റെ ഈ, തൊഴിലില്ലായ്മയും, നിന്റെ ഈ കൂതറ സ്വഭാവവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അവൾ നിന്നെ സ്നേഹിച്ചത്. അല്ലാതെ നിന്റെ പോക്കറ്റിലെ ഗാന്ധിപ്പടം കണ്ടിട്ടല്ല."
അവൻ
💬 Comments
View all comments