Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]
ആ നിമിഷം, ഭയമെല്ലാം മാറി വല്ലാത്തൊരു ലഹരി എന്നെ പൊതിഞ്ഞു.
അവളുടെ തുടുത്ത ആ ചുണ്ടുകൾക്ക് വല്ലാത്തൊരു മധുരമായിരുന്നു... ഒപ്പം, എന്റെ വായയിലേക്ക് പടർന്ന അവളുടെ ഉമിനീരിന് മുന്തിരി വീഞ്ഞിന്റെ ലഹരിയും.
അപരിചിതമായ ആ രുചി നാവിന്റെ തുമ്പിലൂടെ എന്റെ തൊണ്ടയിലേക്ക് ഇറങ്ങിയപ്പോൾ തലച്ചോറിലെ ഞരമ്പുകൾ വരെ വലിഞ്ഞു മുറുകുന്നതുപോലെ തോന്നി.
പക്ഷേ, സമയം കഴിയുംതോറും അവൾക്ക് വല്ലാത്തൊരു ആവേശമായിരുന്നു. ഒരു കാട്ടുമൃഗത്തെപ്പോലെ... വൈൽഡ് ആയി അവൾ എന്റെ ചുണ്ടുകളെ ആക്രമിച്ചു തുടങ്ങി.
വേദന!
എന്റെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു. ഉപ്പുകലർന്ന, ലോഹത്തിന്റെ രുചി വായിലേക്ക് പടർന്നു.
പക്ഷേ, അവൾ നിർത്തിയില്ല. അവളുടെ മധുരമുള്ള ഉമിനീരും എന്റെ ചുണ്ടിലെ ചോരയും കൂടിക്കലരുന്ന ആ രുചി അവൾ ആസ്വദിക്കുകയായിരുന്നു. ചോരയോടു കൂടിത്തന്നെ അവൾ വീണ്ടും വീണ്ടും എന്റെ ചുണ്ടുകളെ വലിച്ചെടുക്കുകയാണ്. ഒരു തുള്ളി ചോര പോലും പാഴാക്കരുത് എന്ന വാശി പോലെ.
എന്റെ പെണ്ണിന് ഇത്രയും സ്നേഹമോ? അതോ ഭ്രാന്തോ?
വേദന സഹിക്കാൻ പറ്റാതെ വന്നപ്പോൾ, ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ ഞാൻ സർവ്വ ശക്തിയുമെടുത്ത് അവളെ തള്ളി മാറ്റി.
ഞാൻ അവളെ തള്ളി മാറ്റിയതും അവളൊന്നു ഞെട്ടി.
ചെയ്തത് അല്പം കൂടിപ്പോയി എന്ന് അവൾക്കും തോന്നിക്കാണണം.
"സോ... സോറി..."
അവൾ വിക്കിക്കൊണ്ട് മുഖം വെട്ടിച്ചു. എന്റെ മുഖത്ത് നോക്കാൻ അവൾക്ക് എന്തോ മടി പോലെ.
ഞാൻ മെല്ലെ ചുണ്ടിൽ തൊട്ടുനോക്കി. വിരൽ എടുത്തപ്പോൾ വിരൽത്തുമ്പിൽ ചുവന്ന ചോര!
പണി പാളി!
ഈ ചുണ്ടും വെച്ച് താഴേക്ക് ചെന്നാൽ മതി. പിന്നെ ചേച്ചിക്കും ഏട്ടത്തിക്കും ജീവിതകാലം മുഴുവൻ എന്നെ തിന്നാൻ അത് മാത്രം മതി. രണ്ടും കൂടി എന്നെ കളിയാക്കി കൊല്ലും. എന്റെ അവസ്ഥ ഓർത്ത് എനിക്ക് കരച്ചിൽ വന്നു.
ഞാൻ നിസ്സഹായനായി അനുവിനെ നോക്കി. എന്റെ ചുണ്ടിലെ ചോരയും മുഖത്തെ വെപ്രാളവും കണ്ടപ്പോൾ അവൾക്ക് കാര്യം പിടികിട്ടി. അവൾ വേഗം എഴുന്നേറ്റ് പോയി ഡ്രോയറിൽ നിന്നും ഒരു സർജിക്കൽ മാസ്ക് എടുത്തു കൊണ്ട് വന്നു തന്നു.
"ഇത് വെച്ചോ..."
ഞാൻ അത് വാങ്ങി വേഗം മുഖത്ത് വെച്ചു.
പിന്നേ
💬 Comments
View all comments