0%

Chapter Title : ലവ് ബൈറ്റ് 3 [കാവൽക്കാരൻ]

മുഖം തിരിച്ച് എന്റെ മുഖത്തേക്ക് നോക്കി.

വെറുതെ ഒരു നോട്ടമല്ല.

കണ്ണെടുക്കാതെ, വളരെ സൂക്ഷിച്ചുള്ള നോട്ടം.

എന്റെ നെറ്റിയിലെ വിയർപ്പിലും, വിറയ്ക്കുന്ന ചുണ്ടുകളിലും, കണ്ണുകളിലും അവളുടെ നോട്ടം തങ്ങിനിന്നു.

അവളുടെ കണ്ണുകളിൽ വിചിത്രമായൊരു തിളക്കം ഞാൻ കണ്ടു.

ഏതോ വലിയൊരു നിധി കയ്യിൽ കിട്ടിയ കുട്ടിയെപ്പോലെ... അല്ലെങ്കിൽ, ഏറെ നാളായി കൊതിച്ചിരുന്ന ഇഷ്ടഭക്ഷണം മുന്നിൽ കണ്ടത് പോലെ...

അവളുടെ തൊണ്ടയിലെ മാംസപേശികൾ ചലിക്കുന്നത് ഞാൻ കണ്ടു.

അവൾ ഉമിനീർ ഇറക്കുകയാണ്!

എന്നെ നോക്കി, വല്ലാത്തൊരു കൊതിയോടെ... ആർത്തി പൂണ്ടതുപോലെ അവൾ ഉമിനീർ ഇറക്കി.

ആ നോട്ടം കണ്ടതും എന്റെ ഉള്ളിലെ സകല ധൈര്യവും ചോർന്നുപോയി.

ഇവൾ എന്നെ പച്ചയ്ക്ക് തിന്നുമോ?

എന്റെ മനസ്സ് അപായമണി മുഴക്കാൻ തുടങ്ങി.

തൊണ്ട വറ്റി വരണ്ടു. എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ച്, വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു.

"ഞാൻ... ഞാൻ ഒരു കാര്യം പറയട്ടെ?"

അവൾ വീണ്ടും എന്റെ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി, കുറച്ചുകൂടി അടുത്തേക്ക്... എന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടുന്ന ദൂരത്തിലേക്ക് നീങ്ങി.

ശേഷം തൊണ്ടയിൽ നിന്ന് കനത്ത ഒരു മൂളൽ...

"മ്മ്..."

ആ ഒരൊറ്റ മൂളൽ! അതിൽ എന്തൊക്കെയോ ഉണ്ടായിരുന്നു. അധികാരമാണോ, പ്രണയമാണോ... ഒന്നും പിടി കിട്ടുന്നില്ല.

ആ ശബ്ദം കേട്ടപ്പോൾ ഓടിപ്പോകാൻ നിന്ന എന്റെ മനസ്സ് വീണ്ടും ഒന്ന് ചാഞ്ചാടി.

കാലുകൾ തറയിൽ ഉറച്ചുപോയത് പോലെ.

പക്ഷേ, ടെൻഷൻ തലച്ചോറിലേക്ക് ഇരച്ചുകയറി. ഇനി ഇവിടെ ഇരുന്നാൽ ഞാൻ ബോധംകെട്ടു വീഴും.

പിന്നെ ഒന്നും നോക്കിയില്ല. ഉള്ളിൽ വന്നത് അതേപടി, ഒരു നിയന്ത്രണവുമില്ലാതെ പുറത്തേക്ക് ചാടി.

"സുഖമല്ലേ...?"

ഇത്രയും വലിയൊരു നിമിഷത്തിൽ ചോദിക്കാൻ പറ്റിയ ചോദ്യം! എന്റെ ചോദ്യം കേട്ട് ഞാൻ തന്നെ ഞെട്ടി.

പക്ഷേ, അവളുടെ മറുപടി വാക്കുകൾക്കൊണ്ടായിരുന്നില്ല എന്ന് മാത്രം

ഒരു മിന്നൽപിണർ പോലെ അവൾ എന്റെ മുഖത്തേക്ക് ചാഞ്ഞു.

ചുണ്ടുകൾ കൂട്ടിമുട്ടി!

എന്റെ കണ്ണ് തള്ളിപ്പോയി. ലോകം മുഴുവൻ നിശ്ചലമായ നിമിഷം....

ആദ്യത്തെ ചുംബനം!

ഒരു പൂവ് വിരിയുന്ന മൃദുലതയോടെ തുടങ്ങിയത്, പെട്ടെന്ന് തന്നെ മാറി. അനു എല്ലാം മറന്ന് എന്റെ ചുണ്ടുകളെ നുണയുകയാണ്.

💬 Comments

View all comments